![](/wp-content/uploads/2024/01/bul.jpg)
ഷിംല: അഞ്ചു നില കെട്ടിടം തകർന്നു വീണു. ഷിംലയ്‌ക്ക് സമീപം ധാമിയില്‍ ഗവ. ഡിഗ്രി കോളജിലേക്കുള്ള റോഡരികിലുള്ള അഞ്ചു നില കെട്ടിടമാണ് തകർന്നു വീണത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.
read also: ഡോർമിറ്ററിയിലേക്ക് ആളിപ്പടർന്ന് തീ, ബോർഡിംഗ് സ്കൂളിലെ 13 കുട്ടികൾ വെന്തുമരിച്ചു
15 സെക്കന്റില്‍ കെട്ടിടം നിലംപരിശാകുന്നതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. രാജ് കുമാർ എന്ന വ്യക്തിയുടെ വീടാണെന്നും കെട്ടിടത്തില്‍ വിള്ളലുകള്‍ കണ്ടതിന് പിന്നാലെ ഉള്ളിലുണ്ടായിരുന്നവരെ ഒഴിപ്പിച്ചതിനാല്‍ ആർക്കും അപകടമുണ്ടായില്ലെന്നുമാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. കെട്ടിടത്തിലേക്കുള്ള വൈദ്യുതി ബന്ധവും വിഛേദിച്ചിരുന്നു.
Post Your Comments