KeralaLatest NewsNews

65 നാള്‍ നീണ്ടുനിന്ന ശബരിമല മണ്ഡല-മകരവിളക്ക് കാലത്തിന് പരിസമാപ്തി കുറിച്ച് ഇന്ന് മാളികപ്പുറത്ത് ഗുരുതി

പത്തനംതിട്ട: മാളികപ്പുറത്ത് ഇന്ന് ഗുരുതി. ഇതോടെ 65 നാള്‍ നീണ്ട് നിന്ന ശബരി മണ്ഡകാലത്തിന് അവസാനമാകും. ഇന്ന് രാത്രി പത്ത് മണി വരെ മാത്രമാകും ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കുക.

Read Also: ഇലക്ട്രിക് ബസ് വിവാദം കൊഴുക്കുന്നു, മന്ത്രി ഗണേഷിന്റെ പ്രസ്താവന സംബന്ധിച്ച് അന്തിമതീരുമാനം മുഖ്യമന്ത്രിയുടെ

അത്താഴ പൂജ കഴിഞ്ഞ് ക്ഷേത്ര നട അടച്ച ശേഷമാണ് ഗുരുതി നടക്കുക. പന്തളം രാജപ്രതിനിധിയുടെ സാന്നിധ്യത്തിലാകും ചടങ്ങ്. ഭൂതഗണങ്ങളുടെ പ്രീതിക്കായി മണിമണ്ഡപത്തിന് മുന്‍പിലാണ് ഗുരുതി നടത്തുക.

നാളെ പുലര്‍ച്ചെ പന്തളം രാജ കുടുംബവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ നടക്കും. തുടര്‍ന്ന് 5.30-ഓടെ മകര വിളക്കിന് അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തിയ തിരുവാഭരണം പന്തളത്തേക്ക് മടക്കയാത്ര ആരംഭിക്കും. നടപൂജകള്‍ പൂര്‍ത്തിയാക്കി നാളെ രാവിലെ ആറിന് നട അടയ്ക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button