KeralaLatest NewsNews

ഗുരുവായൂരിലെ ഭണ്ഡാരം എണ്ണൽ പൂർത്തിയായി, ഈ മാസം ലഭിച്ചത് 6 കോടിയിലധികം രൂപ

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ ഗുരുവായൂർ ശാഖയ്ക്കാണ് ഭണ്ഡാരം എണ്ണൽ ചുമതല നൽകിയിട്ടുള്ളത്

ഗുരുവായൂർ ക്ഷേത്രത്തിലെ ജനുവരി മാസത്തെ ഭണ്ഡാരം എണ്ണൽ ഇന്ന് പൂർത്തിയായി. ജനുവരി മാസം ഇതുവരെ ക്ഷേത്രത്തിലെ ഭണ്ഡാര വരുമാനമായി ലഭിച്ചത് 6 കോടിയിലധികം രൂപയാണ്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 6,13,08,091 രൂപ ലഭിച്ചിട്ടുണ്ട്. ഇതിന് പുറമേ, 2 കിലോ 415 ഗ്രാം 600 മില്ലിഗ്രാം സ്വർണവും ലഭിച്ചിട്ടുണ്ട്. 13 കിലോ 340 ഗ്രാം വെള്ളിയും ലഭിച്ചു.

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ ഗുരുവായൂർ ശാഖയ്ക്കാണ് ഭണ്ഡാരം എണ്ണൽ ചുമതല നൽകിയിട്ടുള്ളത്. കേന്ദ്രസർക്കാർ പിൻവലിച്ച രണ്ടായിരത്തിന്റെ 44 കറൻസികളും, നിരോധിച്ച ആയിരം രൂപയുടെ 40 കറൻസിയും, അഞ്ഞൂറിന്റെ 153 കറൻസിയും ലഭിച്ചു. ഇക്കുറി ഇ-ഭണ്ഡാര വരവായി 2.07 ലക്ഷം രൂപയും ലഭിച്ചിട്ടുണ്ട്. ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെ എസ്ബിഐയുടെ ഇ-ഭണ്ഡാരം വഴി 2,07,007 രൂപയുമാണ് ലഭിച്ചത്. സ്ഥിര ഭണ്ഡാര വരവിന് പുറമേയാണ് ഈ തുക ലഭിച്ചിരിക്കുന്നത്.

Also Read: അക്ഷതം വാങ്ങിയത് മാത്രമല്ല, ദക്ഷിണ കൊടുത്തപ്പോൾ ചെരുപ്പൂരി വച്ച്‌ വാങ്ങുകയും ചെയ്ത മമ്മൂട്ടി: താരത്തെ പ്രശംസിച്ച് ദേവൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button