Latest NewsNewsIndia

പ്രാണപ്രതിഷ്ഠ: തമിഴ്നാട്ടിലെ മൂന്ന് ക്ഷേത്രങ്ങളിൽ ദർശനം നടത്താനൊരുങ്ങി പ്രധാനമന്ത്രി

ജനുവരി 20-ന് രാവിലെ 11 മണിക്ക് തിരിച്ചിറപ്പള്ളിയിലെ ശ്രീരംഗനാഥ സ്വാമി ക്ഷേത്രത്തിൽ പ്രധാനമന്ത്രി ദർശനം നടത്തുന്നതാണ്

ചെന്നൈ: അയോധ്യ പ്രാണപ്രതിഷ്ഠ ദിനത്തോടനുബന്ധിച്ച് പ്രത്യേക വ്രതങ്ങൾ അനുഷ്ഠിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ കൂടി ദർശനം നടത്തുന്നു. തമിഴ്നാട്ടിലെ മൂന്ന് ക്ഷേത്രങ്ങളിലാണ് ദർശനം നടത്തുക. നാളെയും മറ്റന്നാളുമായിട്ടാണ് പ്രധാനമന്ത്രി തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ എത്തുന്നത്. തിരുച്ചിറപ്പള്ളിയിലെ ശ്രീരംഗനാഥ സ്വാമി ക്ഷേത്രം, ശ്രീ അരുൾമിഗു രാമനാഥസ്വാമി ക്ഷേത്രം, ധനുഷ്കോടിയിലെ കോതണ്ഡ രാമസ്വാമി ക്ഷേത്രം എന്നിവിടങ്ങളിലാണ് ദർശനം നടത്തുക.

ജനുവരി 20-ന് രാവിലെ 11 മണിക്ക് തിരിച്ചിറപ്പള്ളിയിലെ ശ്രീരംഗനാഥ സ്വാമി ക്ഷേത്രത്തിൽ പ്രധാനമന്ത്രി ദർശനം നടത്തുന്നതാണ്. തുടർന്ന് ക്ഷേത്രത്തിൽ നടക്കുന്ന കമ്പ രാമായണശ്ലോക പാരായണത്തിലും പങ്കെടുക്കും. അന്നേദിവസം 2 മണിയോടെ രാമേശ്വരത്ത് എത്തുകയും ശ്രീ അരുൾമിഗു രാമനാഥസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തുകയും ചെയ്യും. 21-ന് പ്രധാനമന്ത്രി ധനുഷ്കോടിയിലെ കോതണ്ഡ രാമസ്വാമി ക്ഷേത്രത്തിൽ ദർശനവും പൂജയും നടത്തുന്നതാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ഗുരുവായൂർ ക്ഷേത്രത്തിലും, തൃപ്രയാർ ക്ഷേത്രത്തിലും പ്രധാനമന്ത്രി ദർശനം നടത്തിയിരുന്നു.

Also Read: ശബരിമല: താളമേള അകമ്പടിയോടെ ശരംകുത്തി എഴുന്നള്ളത്ത് ഇന്ന്

shortlink

Related Articles

Post Your Comments

Related Articles


Back to top button