മണ്ഡലകാല-മകരവിളക്ക് മഹോത്സവം ഇത്തവണയും ആഘോഷമാക്കി കെഎസ്ആർടിസി. മണ്ഡല മാസക്കാലയളവിൽ നടത്തിയ സർവീസുകളിൽ വമ്പൻ നേട്ടമാണ് കെഎസ്ആർടിസി കൈവരിച്ചത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഇക്കുറി 38.88 കോടി രൂപയുടെ വരുമാനമാണ് നേടിയത്. മണ്ഡലകാലം ആരംഭിച്ചത് മുതൽ പമ്പ-നിലയ്ക്കൽ പാതയിൽ ആകെ 1,37,000 ചെയിൻ സർവീസുകളും, 34,000 ദീർഘദൂര സർവീസുകളും കെഎസ്ആർടിസി നടത്തിയിട്ടുണ്ട്. ഈ ദിവസങ്ങളിലായി ഏകദേശം 62.45 ലക്ഷം ആളുകളാണ് കെഎസ്ആർടിസിയുടെ സേവനം പ്രയോജനപ്പെടുത്തിയത്.
മകരജ്യോതി ദിവസമായ ജനുവരി 15-നും കെഎസ്ആർടിസി കൂടുതൽ സർവീസുകൾ നടത്തിയിട്ടുണ്ട്. അന്നേദിവസം വൈകിട്ട് 7 മണി മുതൽ പിറ്റേദിവസം പുലർച്ചെ 3:30 വരെയാണ് പമ്പ-നിലയ്ക്കൽ റൂട്ടിൽ കെഎസ്ആർടിസി സർവീസുകൾ ഉണ്ടായത്. കൂടാതെ, ചെങ്ങന്നൂർ, കോട്ടയം, കുമളി, തിരുവനന്തപുരം, തൃശ്ശൂർ എന്നിവിടങ്ങളിൽ നിന്നും ദീർഘദൂര സർവീസുകൾ നടത്തി. പൂജകൾക്ക് ശേഷം നാളെ രാത്രിയാണ് ശബരിമല നട അടയ്ക്കുക. നാളെ രാത്രി വരെ ചെയിൻ സർവീസുകളും, ജനുവരി 21ന് പുലർച്ചെ 4:00 മണി വരെ ദീർഘദൂര സർവീസുകളും ഉണ്ടായിരിക്കുന്നതാണ്.
Also Read: അയോധ്യ ശ്രീരാമ ക്ഷേത്രം: തീർത്ഥാടകർക്ക് ആരതികളിൽ പങ്കെടുക്കാം, പാസുകൾ ബുക്ക് ചെയ്യേണ്ടത് ഇങ്ങനെ
Post Your Comments