ന്യൂഡൽഹി: പിന്നാക്ക സമുദായങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ ഉന്നത തല പാനൽ രൂപീകരിക്കാൻ കേന്ദ്ര സർക്കാർ. പട്ടികജാതി സമുദായങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കാനും അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനുമാവശ്യമായ നടപടികൾ കൈക്കൊള്ളാനുമായാണ് കേന്ദ്ര സർക്കാർ ഉന്നതതല പാനൽ രൂപീകരിക്കാൻ തീരുമാനിച്ചത്.
പട്ടികജാതിയിലെ ഏറ്റവും പിന്നാക്കം നിൽക്കുന്ന സമുദായങ്ങൾക്ക് ന്യായമായ ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നത് ഉറപ്പാക്കുകയാണ് ഈ പാനലിന്റെ ലക്ഷ്യം. കാബിനറ്റ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ സെക്രട്ടറിമാരുടെ ഒരു കമ്മിറ്റി ഇതിനോടകം രൂപീകരിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയം, പേഴ്സണൽ ആൻഡ് ട്രെയിനിംഗ് വകുപ്പ്, ട്രൈബൽ അഫയേഴ്സ് മന്ത്രാലയം, നിയമകാര്യ വകുപ്പ്, സാമൂഹ്യനീതി, ശാക്തീകരണ വകുപ്പ് എന്നീ വിഭാഗങ്ങളിലെ സെക്രട്ടറിമാർ തുടങ്ങിയവർ പുതിയ സമിതിയിൽ ഉൾപ്പെടുന്നുണ്ട്. ചൊവ്വാഴ്ച്ച ഈ സമിതിയുടെ ആദ്യ യോഗം ചേരുമെന്നാണ് വിവരം.
Post Your Comments