Latest NewsIndiaNews

ഉത്തരേന്ത്യയെ പൊതിഞ്ഞ് മൂടൽമഞ്ഞ്, അതിശൈത്യ തരംഗം തുടരുന്നു

മൂടൽമഞ്ഞിനെ തുടർന്ന് കാഴ്ച പരിധി കുറഞ്ഞതിനാൽ റോഡ്, റെയിൽവേ, വ്യോമ ഗതാഗത സംവിധാനങ്ങൾ വ്യാപകമായി തടസ്സപ്പെട്ടിരിക്കുകയാണ്

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശൈത്യം രൂക്ഷമാകുന്നു. അന്തരീക്ഷ താപനില താഴ്ന്നതോടെ മൂടൽമഞ്ഞ് രൂപപ്പെട്ടിട്ടുണ്ട്. ഡൽഹി, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ കനത്ത മൂടൽമഞ്ഞാണ് അനുഭവപ്പെടുന്നത്. ഉത്തരേന്ത്യൻ മേഖലകളിൽ രണ്ട് ദിവസം കൂടി അതിശൈത്യ തരംഗം തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മൂടൽമഞ്ഞിനെ തുടർന്ന് കാഴ്ച പരിധി കുറഞ്ഞതിനാൽ റോഡ്, റെയിൽവേ, വ്യോമ ഗതാഗത സംവിധാനങ്ങൾ വ്യാപകമായി തടസ്സപ്പെട്ടിരിക്കുകയാണ്. വിമാനങ്ങൾ വൈകുന്ന സാഹചര്യത്തിൽ വിമാനത്താവളങ്ങളിൽ ‘വാർ റൂമുകൾ’ സജ്ജമാക്കുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കിയിരുന്നു. മുംബൈ, ഡൽഹി, ബെംഗളൂരു, ഹൈദരാബാദ്, കൊൽക്കത്ത, ചെന്നൈ എന്നീ ആറ് മെട്രോ നഗരങ്ങളിലെ റെയിൽവേ സ്റ്റേഷനുകളിലാണ് വാർ റൂമുകൾ സ്ഥാപിക്കുക. ഡൽഹി വിമാനത്താവളത്തിൽ നിന്നും പുറപ്പെടേണ്ട അന്താരാഷ്ട്ര, ആഭ്യന്തര വിമാനങ്ങൾ ഏറെ വൈകിയാണ് സർവീസ് നടത്തുന്നത്.

Also Read: അയോധ്യയിൽ കനത്ത പരിശോധനയുമായി തീവ്രവാദ വിരുദ്ധ സ്ക്വാഡ്, 3 പേർ കസ്റ്റഡിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button