KeralaLatest NewsNews

കടലാസ് കമ്പനി ഉണ്ടാക്കി മാസപ്പടി വാങ്ങുന്നത് അഴിമതി, വീണാ വിജയൻ വാങ്ങിയ പണം കൈക്കൂലിയെന്ന് തെളിഞ്ഞു: വി മുരളീധരൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ വാങ്ങിയത് പച്ചയായ കൈക്കൂലിയെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. മുഖ്യമന്ത്രി വിശദീകരണം നൽകണമെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് കമ്പനികൾ തമ്മിൽ നടന്ന നിയമപരമായ ഇടപാട് എന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ വിശദീകരിച്ചത്. സഭയെ തെറ്റിധരിപ്പിച്ചതിന് മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നൽകാൻ പ്രതിപക്ഷം തയാറാകുമോ. മാസപ്പടിയിൽ കോൺഗ്രസ് നേതാക്കളുടെ പേരുള്ളതിനാലാണോ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ഇതിന് മുൻകൈയെടുക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.

ബംഗളൂരു ആർഒസി റിപ്പോർട്ട് പുറത്തുവന്നതോടെ വീണാ വിജയൻ വാങ്ങിയ പണം കൈക്കൂലിയെന്ന് തെളിഞ്ഞു. കടലാസ് കമ്പനി ഉണ്ടാക്കി മാസപ്പടി വാങ്ങുന്നത് അഴിമതിയാണ്. വീണ വിജയന്റെ കമ്പനി പ്രവർത്തിക്കുന്നത് കർണാടകയിൽ ആണെന്നിരിക്കെ, കോൺഗ്രസ് സർക്കാർ സിബിഐ അന്വേഷണം ശുപാർശ ചെയ്യുമോയെന്നും മുരളീധരൻ ചോദിക്കുന്നു.

കെഎസ്‌ഐഡിസിക്ക് മുഖ്യ ഓഹരി പങ്കാളിത്തമുള്ള സിഎംആർഎൽ നടത്തിയ ഇടപാടിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറാൻ വ്യവസായ വകുപ്പിന് സാധിക്കില്ല. കെഎസ്‌ഐഡിസി എന്ത് നിലപാട് എടുക്കുമെന്ന് പി രാജീവ് വിശദീകരിക്കണം. പിണറായി വിജയൻ കൈകൊടുത്താൽ അലിഞ്ഞുപോകുന്ന പ്രതിമയാണ് നരേന്ദ്രമോദി എന്ന് വി ഡി സതീശൻ കരുതേണ്ട. പ്രധാനമന്ത്രി ഏത് സംസ്ഥാനത്ത് ചെന്നാലും അവിടുത്തെ മുഖ്യമന്ത്രിമാർ സ്വീകരിക്കും. ധാരണ കോൺഗ്രസും സിപിഎമ്മും തമ്മിലാണ്. ഡിവൈഎഫ്‌ഐക്കാർക്ക് വേറെ പണിയില്ലാത്തതുകൊണ്ടാണ് ഇപ്പോൾ മനുഷ്യച്ചങ്ങലയുമായി ഇറങ്ങിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button