KeralaLatest NewsNews

കരുവന്നൂര്‍ സഹകരണ ബാങ്കില്‍ തട്ടിപ്പ് നടന്നു,സഹകരണവകുപ്പ് കൈകാര്യം ചെയ്ത തനിക്ക് അത് മനസിലാകും: ജി.സുധാകരന്‍

എ.സി മൊയ്തീനും മന്ത്രി പി രാജീവിനുമെതിരായ ആരോപണങ്ങളില്‍ അന്വേഷണം നടക്കട്ടെ

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്കില്‍ തട്ടിപ്പ് നടന്നു എന്നതില്‍ സംശയമില്ലെന്ന് വെളിപ്പെടുത്തി മുന്‍ സഹകരണ വകുപ്പ് മന്ത്രിയും സിപിഎം നേതാവുമായ ജി സുധാകരന്‍. സഹകരണവകുപ്പ് കൈകാര്യം ചെയ്ത തനിക്ക് അത് മനസിലാകുമെന്നും എ.സി മൊയ്തീനും മന്ത്രി പി രാജീവിനുമെതിരായ ആരോപണങ്ങളില്‍ അന്വേഷണം നടക്കട്ടെയെന്നും സുധാകരന്‍ പ്രതികരിച്ചു.

Read Also: എൻസിസി യോഗ്യതയുള്ളവർക്ക് സുവർണാവസരം! ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് ഇന്ത്യൻ ആർമി

കരുവന്നൂരില്‍ ഗുരുതരമായ ക്രമക്കേട് നടന്നിട്ടുള്ളത് വസ്തുതയാണെന്നും ആരാണെന്നും ഏതാണെന്നുമുള്ള രേഖകള്‍ തന്റെ പക്കലില്ലെന്നും സുധാകരന്‍ പറഞ്ഞു. എന്നാല്‍ ഇഡിയുടെ അന്വേഷണം പൂര്‍ണമായി വിശ്വസിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അന്വേഷണം നടക്കുന്നുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button