Latest NewsKeralaIndiaNews

സുപ്രീം കോടതി വിധി പ്രകാരം ക്ഷേത്രത്തിൽ പ്രവേശിച്ചതിന് കായികമായി ആക്രമിക്കപ്പെട്ട സ്ത്രീ ബിന്ദു അമ്മിണിയാണ്; സൂരജ്

അയോധ്യ രാമക്ഷേത്ര വിഷയത്തിൽ ഗായിക കെ.എസ് ചിത്ര നടത്തിയ ആഹ്വാനത്തിനെതിരെ രംഗത്ത് വന്ന് ശ്രദ്ധേയനായ ഗായകൻ സൂരജ് സന്തോഷിനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ സൈബർ ആക്രമണമാണ് നടക്കുന്നത്. രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ എല്ലാവരും രാമമന്ത്രം ജപിക്കുകയും, വീടുകളിൽ വിളക്കുകൾ തെളിയിക്കണമെന്നുമാണ് കെ. എസ് ചിത്ര പറഞ്ഞത്. ഇതിനെതിരെ രംഗത്ത് വന്ന സൂരജ്, ഇനിയും എത്രയോ ചിത്രമാരുടെ യഥാർത്ഥ മുഖം വെളിവാകാനുണ്ടെന്നായിരുന്നു ആരോപിച്ചത്. എന്നിരുന്നാലും തന്റെ നിലപാടിൽ ഉറച്ച് നിൽക്കുകയാണ് സൂരജ് ഇപ്പോൾ.

കൂടാതെ സുപ്രീം കോടതി വിധി പ്രകാരം ഒരു ക്ഷേത്രത്തിൽ പ്രവേശിച്ചതിന് കേരളത്തിൽ, പൊതുവിടത്തിൽ വെച്ച് കായികമായി ആക്രമിക്കപ്പെട്ട സ്ത്രീ ബിന്ദു അമ്മിണിയാണ്. അവരെ ആക്രമിച്ചത് സംഘപരിവാറുമാണ്. അവിടെ ഇരു വ്യക്തികളുടെയും സോഷ്യൽ ക്യാപിറ്റലും ജാതിയും നിറവുമെല്ലാം ഘടകമായിമാറുമെന്നും സൂരജ് സന്തോഷ് പറയുന്നു. ദി ഫോർത്തിനോട് സംസാരിക്കുകയായിരുന്നു സൂരജ്.

‘വർഷങ്ങളായി കെ എസ് ചിത്ര ഭക്തിഗാനങ്ങൾ ആലപിക്കാറുണ്ട്, അതിനെ ആരും കുറ്റം പറയാറില്ലല്ലോ അത് ആസ്വദിക്കാറുമുണ്ട്. ചിത്രയുടെ ആത്മീയതയയും ആരും വിമർശിക്കാറില്ല. പക്ഷേ വർഷങ്ങളായി സംഘപരിവാർ ഇവിടുത്തെ ഹിന്ദുക്കൾ അപകടത്തിലാണെന്ന നരേറ്റീവ് പ്രചരിപ്പിക്കാറുണ്ട്. അത്തരത്തിൽ സമൂഹത്തിൽ വർഗീയ വിഭജനം നടത്തുന്ന സംഘപരിവാറിന് നേട്ടം ഉണ്ടാക്കുന്ന തരത്തിൽ അവരെ പിന്തുണയ്ക്കുന്ന നിലപാടാണ് ഇപ്പോൾ കെ എസ് ചിത്ര സ്വീകരിച്ചിരിക്കുന്നത്.

സുപ്രീം കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലാണ് ക്ഷേത്രം നിർമിക്കുന്നതെന്നും അതിനെ വിമർശിക്കുന്നത് എന്തിനാണെന്നുമാണ് സംഘപരിവാർ ചോദിക്കുന്നത്. മുമ്പും പലവിഷയങ്ങളിലും സുപ്രീം കോടതിയുടെ വിധികൾ ഉണ്ടാവുകയും അതിനെയെല്ലാം എത്രത്തോളം അസഹിഷ്ണുതയോടെയാണ് ഇവർ കണ്ടതെന്നും നമ്മൾ എല്ലാവരും കണ്ടതാണ്.

സുപ്രീം കോടതി വിധിയിൽ പണിത രാമക്ഷേത്രത്തിൽ പോയാലോ പ്രാർത്ഥിച്ചാലോ കെ എസ് ചിത്രയെ ആരും വിമർശിക്കില്ല, ആക്രമിക്കുകയുമില്ല. എന്നാൽ സുപ്രീം കോടതി വിധി പ്രകാരം ഒരു ക്ഷേത്രത്തിൽ പ്രവേശിച്ചതിന് കേരളത്തിൽ, പൊതുവിടത്തിൽ വെച്ച് കായികമായി ആക്രമിക്കപ്പെട്ട സ്ത്രീ ബിന്ദു അമ്മിണിയാണ്. അവരെ ആക്രമിച്ചത് സംഘപരിവാറുമാണ്. അവിടെ ഇരു വ്യക്തികളുടെയും സോഷ്യൽ ക്യാപിറ്റലും ജാതിയും നിറവുമെല്ലാം ഘടകമായിമാറും’, സൂരജ് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button