
തൃശൂര്‍: തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തി. ക്ഷേത്രത്തില്‍ ദര്‍ശനവും മീനൂട്ട് വഴിപാടും നടത്തി. വേദപഠനം നടത്തുന്നവരുടെ വേദാര്‍ച്ചനയിലും പങ്കെടുത്ത് അദ്ദേഹം മടങ്ങി. ഗുരുവായൂരില്‍ നിന്നും ഹെലികോപ്റ്ററില്‍ വലപ്പാട് സ്‌കൂള്‍ ഗ്രൗണ്ടില്‍ എത്തിയ പ്രധാനമന്ത്രി, അവിടെ നിന്നും കാറിലാണ് തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തിലെത്തിയത്. രണ്ടു ഹെലികോപ്റ്ററുകളിലാണ് പ്രധാനമന്ത്രിയും സംഘവും തൃപ്രയാറില്‍ എത്തിയത്.
Read Also: പാകിസ്ഥാനില്‍ ഇറാന്റെ മിസൈല്‍ ആക്രമണം, രണ്ടു കുട്ടികള്‍ കൊല്ലപ്പെട്ടു: മൂന്നു പേര്‍ക്ക് പരിക്ക്
ഗുരുവായൂര്‍ ക്ഷേത്രത്തിലെ ദര്‍ശനത്തിനും നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹത്തിലും പങ്കെടുത്ത ശേഷമാണ് അദ്ദേഹം തൃപ്രയാറിലേക്ക് തിരിച്ചത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്ന് ഗുരുവായൂര്‍ ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തിയ ശേഷം തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തിലേക്ക് പുറപ്പെടുകയായിരുന്നു.
Post Your Comments