Latest NewsKeralaNews

ചർച്ച ഫലം കണ്ടു, റേഷൻ കോൺട്രാക്ടർമാരുടെ 4 ദിവസം നീണ്ട അനിശ്ചിതകാല സമരത്തിന് വിരാമം

ജനുവരി 12 മുതലാണ് ട്രാൻസ്പോർട്ടിംഗ് കരാറുകാർ അനിശ്ചിതകാല സമരം  പ്രഖ്യാപിച്ചത്

തിരുവനന്തപുരം: കേരള ട്രാൻസ്പോർട്ട് കോൺട്രാക്ടേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കഴിഞ്ഞ നാല് ദിവസമായി നടത്തിവന്ന അനിശ്ചിതകാല സമരം പിൻവലിച്ചു. കഴിഞ്ഞ ദിവസം ഭക്ഷ്യ മന്ത്രി ജി.ആർ അനിലും, സപ്ലൈകോ അധികാരികളും ചേർന്ന് നടത്തിയ ചർച്ച ഫലം കണ്ടതോടെയാണ് സമരം പിൻവലിക്കാൻ തീരുമാനമായത്. റേഷൻ കമ്മീഷൻ സമയബന്ധിതമായി ലഭിക്കാത്തതിനെ തുടർന്ന് നാല് ദിവസത്തോളമാണ് റേഷൻ കോൺട്രാക്ടേഴ്സ് പണിമുടക്കിയത്.

നവംബർ മാസത്തെ കുടിശ്ശിക പൂർണമായി വിതരണം ചെയ്യുകയും, ഡിസംബർ മാസത്തേത് എത്രയും വേഗം നൽകാമെന്ന ഉറപ്പും സർക്കാർ നൽകിയിട്ടുണ്ട്. സമരം ഒത്തുതീർപ്പായതോടെ എഫ്സിഐയിൽ നിന്ന് ഗോഡൗണിലേക്കുള്ള സംഭരണവും, റേഷൻ കടകളിലേക്കുള്ള വാതിൽപ്പടി വിതരണവും ഇന്ന് മുതൽ പുനരാരംഭിക്കുന്നതാണ്. ഗതാഗത കൈകാര്യ ചെലവ് ഇനത്തിൽ നവംബർ, ഡിസംബർ മാസത്തെ കമ്മീഷൻ മുടങ്ങിയതും 2021 മുതൽ ലഭിക്കേണ്ട 10 ശതമാനം തുക ലഭിക്കാത്തതിലും പ്രതിഷേധിച്ചാണ് ജനുവരി 12 മുതൽ ട്രാൻസ്പോർട്ടിംഗ് കരാറുകാർ അനിശ്ചിതകാല സമരം  പ്രഖ്യാപിച്ചത്.

Also Read: ശബരിമല: ഇക്കുറി മൊത്തം വരുമാനം 300 കോടി കവിഞ്ഞേക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button