ErnakulamKeralaLatest NewsNews

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം: കൊച്ചി നഗരത്തിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

ജനറൽ ആശുപത്രിയുടെ തെക്കുവശത്തുള്ള ഹോസ്പിറ്റൽ റോഡിൽ ഇന്ന് വൈകിട്ട് 3:00 മണി മുതൽ 6:00 മണി വരെ വാഹനങ്ങൾ കടത്തിവിടുന്നതല്ല

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദർശനത്തെ തുടർന്ന് കൊച്ചി നഗരത്തിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഇന്ന് ഉച്ചയ്ക്ക് 2:00 മണി മുതലാണ് നിയന്ത്രണം ആരംഭിക്കുക. നാളെ പുലർച്ചെ 3:00 മുതൽ ഉച്ച വരെയും നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്. നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്ന സമയത്ത്, മറ്റ് വാഹനങ്ങൾക്ക് നഗരത്തിലേക്ക് പ്രവേശനം ഉണ്ടായിരിക്കുകയില്ല. എംജി റോഡ്, രാജാജി ജംഗ്ഷൻ, ഹൈക്കോർട്ട് ജംഗ്ഷൻ, കലൂർ, കടവന്ത്ര, തേവര, സ്വിഫ്റ്റ് ജംഗ്ഷൻ എന്നിവിടങ്ങളിൽ നിന്ന് വാഹനങ്ങൾ വഴി തിരിച്ച് വിടുന്നതാണ്.

ജനറൽ ആശുപത്രിയുടെ തെക്കുവശത്തുള്ള ഹോസ്പിറ്റൽ റോഡിൽ ഇന്ന് വൈകിട്ട് 3:00 മണി മുതൽ 6:00 മണി വരെ വാഹനങ്ങൾ കടത്തിവിടുന്നതല്ല. പശ്ചിമ കൊച്ചി ഭാഗത്ത് നിന്ന് ആശുപത്രിയിലേക്ക് പോകാൻ ഉൾപ്പെടെ, അടിയന്തര ആവശ്യങ്ങൾക്ക് വരുന്ന വാഹനങ്ങൾ തേവര ഫെറിയിൽ നിന്നും മട്ടമ്മൽ ജംഗ്ഷനിലെത്തി കോന്തുരുത്തി റോഡിലൂടെ പനമ്പള്ളി നഗർ വഴി മെഡിക്കൽ ട്രസ്റ്റ് ആശുപത്രി ഭാഗത്തേക്ക് പോകേണ്ടതാണ്. അതേസമയം, വൈപ്പിൻ, കലൂർ എന്നീ ഭാഗങ്ങളിൽ നിന്നും വരുന്ന എമർജൻസി വാഹനങ്ങൾക്ക് ടിഡി റോഡ്- കാനൻഷെഡ് ജനറൽ ആശുപത്രിയുടെ കിഴക്കേ ഗേറ്റ് വഴി ആശുപത്രിയിലേക്ക് പ്രവേശിക്കാവുന്നതാണ്.

Also Read: കരുവന്നൂര്‍ ബാങ്കില്‍ രഹസ്യ അക്കൗണ്ടുകള്‍ വഴി നൂറു കോടി രൂപയുടെ കളളപ്പണ ഇടപാട് നടന്നു,മന്ത്രി പി രാജീവ് സംശയനിഴലില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button