ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ സേനയ്ക്ക് കൂടുതൽ കരുത്ത് പകരാൻ തദ്ദേശീയമായി നിർമ്മിച്ച ഡ്രോണായ തപസ് എത്തുന്നു. നിലവിൽ, തപസിന്റെ ആദ്യഘട്ട പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. പരീക്ഷണ പറക്കലിൽ 28,000 അടി ഉയരത്തിൽ 18 മണിക്കൂറോളമാണ് തപസിനെ പ്രവർത്തിപ്പിക്കാൻ കഴിഞ്ഞത്. ഇടത്തരം ഉയരവും, ദീർഘദൂര ക്ഷമതയും ഉള്ള ഡ്രോൺ കൂടിയാണ് തപസ്. പരീക്ഷണ പറക്കലുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പ്രതിരോധ സേന പുറത്തുവിട്ടിട്ടുണ്ട്.
കർണാടകയിലെ ചിത്രദുർഗ്ഗയിലെ എയർഫീൽഡിൽ നിന്നാണ് പരീക്ഷണ പറക്കൽ ആരംഭിച്ചത്. തുടർന്ന് ഏതാനും മണിക്കൂറുകളോളം അറബിക്കടലിനു മുകളിലൂടെ ഡ്രോൺ പ്രവർത്തിപ്പിച്ചു. തപസിന് പറക്കാൻ നീണ്ട റൺവേ ആവശ്യമില്ല. അതിനാൽ, ദ്വീപ് പ്രദേശങ്ങളിലെ ചെറിയ എയർഫീൽഡുകളിൽ നിന്ന് പോലും തപസിനെ പ്രവർത്തിപ്പിക്കാൻ കഴിയുന്നതാണ്.
Also Read: രാജ്യതലസ്ഥാനത്ത് കനത്ത മൂടൽമഞ്ഞ്, 17 വിമാന സർവീസുകൾ പൂർണമായും റദ്ദ് ചെയ്തു
എയറനോട്ടിക്കൽ ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ് ലബോറട്ടറിയിലാണ് തപസിന്റെ നിർമ്മാണം. ഡിഫൻഡ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷനാണ് (ഡിആർഡിഒ) തപസിന്റെ നിർമ്മാണത്തിന് നേതൃത്വം നൽകുന്നത്. ഘട്ടക് പോലുള്ള ആളല്ല യുദ്ധ വ്യോമ വിമാനങ്ങൾ, ആർച്ചർ പോലുള്ള പദ്ധതികൾ തുടങ്ങിയ പ്രധാന ഡ്രോൺ പദ്ധതികളിൽ ഡിആർഡിഒ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.
Post Your Comments