Latest NewsIndiaNews

ഡീപ്‌ഫേക്ക് വീഡിയോ: ഭേദഗതി വരുത്തിയ ഐടി നിയമങ്ങൾ ഉടൻ പുറത്തിറക്കുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

ഡൽഹി: അടുത്ത ഏഴോ എട്ടോ ദിവസത്തിനുള്ളിൽ ഭേദഗതി വരുത്തിയ ഐടി നിയമങ്ങൾ സർക്കാർ പുറത്തിറക്കുമെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ഡീപ്‌ഫേക്കുകളുമായി ബന്ധപ്പെട്ട് നൽകിയ ഉപദേശത്തിന് അനുസൃതമായി പ്ലാറ്റ്‌ഫോമുകളിൽ നിന്ന് സമ്മിശ്ര പ്രതികരണം സർക്കാർ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടിയെന്നും മന്ത്രി പറഞ്ഞു. എല്ലാ പ്ലാറ്റ്‌ഫോമുകളോടും ഐടി നിയമങ്ങൾ പാലിക്കണമെന്നും നിരോധിത ഉള്ളടക്കത്തെക്കുറിച്ച് ഉപയോക്താക്കളെ അറിയിക്കണമെന്നും കഴിഞ്ഞ മാസം, സർക്കാർ നിർദ്ദേശിച്ചിരുന്നു.

രശ്മിക മന്ദാന ഉൾപ്പെടെയുള്ള മുൻനിര അഭിനേതാക്കളെ ലക്ഷ്യം വച്ചുള്ള നിരവധി ഡീപ്‌ഫേക്ക് വീഡിയോകൾ പൊതുജന രോഷത്തിന് ഇടയാക്കിയതിനെ തുടർന്ന് സർക്കാർ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് കർശന നിർദ്ദേശങ്ങൾ നൽകിയിരുന്നു. നിർദ്ദേശങ്ങൾ പാലിക്കാത്തവരെ കർശനമായി നേരിടുമെന്നും നിയമപരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.

ഗ്യാൻവാപി മസ്ജിദിലെ വസുഖാന ടാങ്ക് വൃത്തിയാക്കാൻ അനുമതി നൽകി സുപ്രീം കോടതി: ഉത്തരവ് ഹിന്ദു വിഭാഗത്തിന്റെ ഹർജിയിൽ

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറും കഴിഞ്ഞ ദിവസം ഡീപ്‌ഫേക്കിന് ഇരയായിയിരുന്നു. ഇതിന് പിന്നാലെ പ്രതികരണവുമായി രാജീവ് ചന്ദ്രശേഖർ രം​ഗത്തെത്തിയിരുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നൽകുന്ന ഡീപ്‌ഫേക്കുകളും തെറ്റായ വിവരങ്ങളും ഇന്ത്യൻ ഉപയോക്താക്കളുടെ സുരക്ഷയ്ക്കും വിശ്വാസത്തിനും ഭീഷണിയാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് പ്രവർത്തിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഐടി നിയമത്തിന് കീഴിലുള്ള കർശനമായ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments


Back to top button