Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNewsIndiaInternational

പുതിയ ഐടി ചട്ടങ്ങളിൽ മനുഷ്യാവകാശ ലംഘനമില്ല: വ്യക്തമാക്കി കേന്ദ്രസർക്കാർ

ഇന്ത്യയില്‍ എല്ലാ പൗരന്മാര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടന തന്നെ ഉറപ്പുവരുത്തുന്നുണ്ട്

ഡൽഹി: രാജ്യത്ത് നിലവിൽ വന്ന പുതിയ ഐടി മാർഗനിർദേശങ്ങളിൽ ആശങ്ക രേഖപ്പെടുത്തിയ ഐക്യരാഷ്ട്രസഭക്ക് കേന്ദ്രസർക്കാർ മറുപടി നൽകി. ഐടി ചട്ടം ഇന്ത്യയിൽ നടപ്പിലാക്കിയത് കൂടിയാലോചനകൾക്ക് ശേഷമാണെന്നും ചട്ടങ്ങളിൽ മനുഷ്യാവകാശ ലംഘനമില്ലെന്നും കേന്ദ്രസർക്കാർ അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് ഇന്ത്യ പുറത്തിറക്കിയ ഐടി ചട്ടങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഐക്യരാഷ്ട്രസഭ രംഗത്ത് വന്നത്. പുതിയ ചട്ടങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലങ്ങുതടിയാണെന്ന് ഐക്യരാഷ്ട്രസഭ വിലയിരുത്തി. പുതിയ ചട്ടങ്ങള്‍ പ്രകാരം വസ്തുതകള്‍ പറയുന്ന പോസ്റ്റുകള്‍ പോലും സമ്മർദ്ദം ചെലുത്തി നീക്കാൻ സാധിക്കും. ഇത് മനുഷ്യാവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഐക്യരാഷ്ട്രസഭ വിഷയത്തില്‍ ഇടപെടുകയായിരുന്നു.

അതേസമയം ഐടി ചട്ടങ്ങൾ നടപ്പിലാക്കിയത് ആരുടെയും അവകാശങ്ങൾ ഹനിക്കുന്ന തരത്തിലല്ലെന്നും സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിക്കുന്ന സാധാരണക്കാരന് വേണ്ടി തന്നെയാണ് പുതിയ ചട്ടം വിഭാവനം ചെയ്തിരിക്കുന്നതെന്നും കേന്ദ്രസർക്കാർ മറുപടിയിൽ വ്യക്തമാക്കി. ഇന്ത്യയിലെ ജനാധിപത്യമൂല്യങ്ങള്‍ ലോകമെങ്ങും അംഗീകരിക്കപ്പെട്ടിട്ടുള്ളതാണെന്നും ഇന്ത്യയില്‍ എല്ലാ പൗരന്മാര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടന തന്നെ ഉറപ്പുവരുത്തുന്നുണ്ടെന്നും കേന്ദ്രസർക്കാർ ഐക്യരാഷ്ട്രസഭയെ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button