ഡൽഹി: 2021ൽ പ്രഖ്യാപിച്ച പുതിയ ഐടി മാർഗ നിർദ്ദേശങ്ങൾ ലംഘിച്ചതിന് കോടതി വിധികളുടെ അടിസ്ഥാനത്തിൽ 67 അശ്ലീല വെബ്സൈറ്റുകൾ നീക്കം ചെയ്യാൻ ഇന്റർനെറ്റ് സേവന ദാതാക്കളോട് സർക്കാർ ഉത്തരവിട്ടു.
പൂനെ കോടതി വിധിയുടെ അടിസ്ഥാനത്തിൽ 63 വെബ്‌സൈറ്റുകളും ഉത്തരാഖണ്ഡ് ഹൈക്കോടതി വിധിയുടെയും ഇലക്‌ട്രോണിക്‌സ്, ഐടി മന്ത്രാലയത്തിന്റെ ഉത്തരവുകളുടെയും അടിസ്ഥാനത്തിൽ നാല് വെബ്‌സൈറ്റുകളും ബ്ലോക്ക് ചെയ്യണമെന്ന് ഇന്റർനെറ്റ് സേവന ദാതാക്കൾക്ക് അയച്ച ഇമെയിലിൽ ടെലികോം വകുപ്പ് ആവശ്യപ്പെട്ടു.
പശുവിനെ മേയ്ക്കാന്‍ പോയ ആൾ ബണ്ടില്‍ മരിച്ച നിലയില്‍ : ശരീരത്തില്‍ കടിയേറ്റ പാടുകള്‍
പൂർണ്ണമായോ ഭാഗികമായോ സ്ത്രീകളുടെ നഗ്നത കാണിക്കുന്നതോ ,ഏതെങ്കിലും ലൈംഗിക പ്രവർത്തനത്തിലോ പെരുമാറ്റത്തിലോ സ്ത്രീകളെ കാണിക്കുകയോ ചിത്രീകരിക്കുകയോ ചെയ്യുന്ന ഉള്ളടക്കത്തിലേക്കുള്ള ആക്‌സസ് നീക്കം ചെയ്യണമെന്നും അവ പ്രവർത്തനരഹിതമാക്കണമെന്നും ടെലികോം വകുപ്പ് ഐടി കമ്പനികളോട് ആവശ്യപ്പെട്ടു.
Post Your Comments