Latest NewsKeralaNews

തൃശൂരില്‍ ബിജെപിയുടെ മുന്നേറ്റം തടയുക എന്ന ലക്ഷ്യത്തോടെ കോണ്‍ഗ്രസ് മഹാസമ്മേളനം

തിരുവനന്തപുരം: ബിജെപി മാതൃകയില്‍ തൃശൂരില്‍ ഒരു ലക്ഷം പേരെ പങ്കെടുപ്പിച്ച് കോണ്‍ഗ്രസ് മഹാ സമ്മേളനം സംഘടിപ്പിക്കുന്നു. കോണ്‍ഗ്രസിന്റെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ഫെബ്രുവരി 3ന് തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പങ്കെടുക്കുന്ന മഹാസമ്മേളനത്തോടെ തുടക്കമാകുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു.

Read Also: മാലദ്വീപിലെ ഷൂട്ടിംഗ് അവസാനിപ്പിക്കണം, താരങ്ങളുടെ അവധി ആഘോഷവും ഒഴിവാക്കണം: ഓള്‍ ഇന്ത്യ സിനിമ അസോസിയേഷന്റെ നിർദ്ദേശം

സംസ്ഥാനത്തെ 25177 ബൂത്തുകളില്‍ നിന്ന് ബൂത്ത് പ്രസിഡന്റ്, വനിതാ വൈസ് പ്രസിഡന്റ്, ബി.എല്‍.എമാര്‍ എന്നിങ്ങനെ മൂന്ന് പേര്‍ അടങ്ങുന്ന 75000 ത്തില്‍പ്പരം പ്രവര്‍ത്തകരും മണ്ഡലം മുതല്‍ എഐസിസി തലം വരെയുള്ള കേരളത്തില്‍ നിന്നുള്ള ഭാരവാഹികളും ഉള്‍പ്പെടെ ഒരു ലക്ഷത്തോളം പേര്‍ പങ്കെടുക്കും. ശനിയാഴ്ച്ച വൈകുന്നേരം 3.30ന് തേക്കിന്‍കാട് മൈതാനത്താണ് സമ്മേളനം.

എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ബൂത്ത് പ്രസിഡന്റുമാരും വനിതാ വൈസ് പ്രസിഡന്റുമാരും ബി.എല്‍.എമാരുമായി നേരിട്ട് സംവാദം നടത്തും എന്നതാണ് തൃശൂരില്‍ നടക്കുന്ന മഹാസമ്മേളനത്തിന്റെ പ്രത്യേകത. ഇതോടെ കേരളത്തിലെ ഏവരും ഉറ്റുനോക്കുന്ന മണ്ഡലമായി തൃശൂര്‍ മാറുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button