Latest NewsNewsIndia

ഇഷ്ട വിഭവങ്ങൾ ഓർഡർ ചെയ്യാം! ലോകത്തിലെ ആദ്യത്തെ 7 സ്റ്റാർ വെജിറ്റേറിയൻ ഹോട്ടൽ ഈ നഗരത്തിൽ

ചുരുങ്ങിയ വർഷത്തിനുള്ളിൽ അയോധ്യയിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ കൊണ്ടുവരാൻ യുപി സർക്കാരിന് സാധിച്ചിട്ടുണ്ട്

ലക്നൗ: ലോകത്തിലെ ആദ്യത്തെ 7 സ്റ്റാർ വെജിറ്റേറിയൻ ഹോട്ടൽ അയോധ്യയിൽ നിർമ്മിക്കും. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഇത് സംബന്ധിച്ച പ്രഖ്യാപനങ്ങൾ നടത്തിയത്. അയോധ്യയിൽ എത്തുന്ന ഭക്തർക്ക് വെജിറ്റേറിയൻ ഭക്ഷണം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് അത്യാധുനിക സൗകര്യങ്ങൾ ഉള്ള 7 സ്റ്റാർ വെജിറ്റേറിയൻ ഹോട്ടൽ നിർമ്മിക്കുന്നത്. പ്രീമിയം മാതൃകയിലാണ് ഹോട്ടലിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ രൂപകൽപ്പന ചെയ്തിട്ടുള്ളത്. നിലവിൽ, അയോധ്യയിൽ ഹോട്ടലുകൾ സ്ഥാപിക്കുന്നതിനായി യുപി സർക്കാരിന് 25 നിർദ്ദേശങ്ങൾ ലഭിച്ചിട്ടുണ്ട്. അതിലൊന്നാണ് ശുദ്ധമായ 7 സ്റ്റാർ വെജിറ്റേറിയൻ ഹോട്ടൽ നിർമ്മിക്കുക എന്നത്.

2017-ന് മുൻപ് അടിസ്ഥാന സൗകര്യങ്ങൾ പോലും അയോധ്യയിൽ ഉണ്ടായിരുന്നില്ല. എന്നാൽ, ചുരുങ്ങിയ വർഷത്തിനുള്ളിൽ അയോധ്യയിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ കൊണ്ടുവരാൻ യുപി സർക്കാരിന് സാധിച്ചിട്ടുണ്ട്. നിലവിൽ, 50,000-ലധികം ഭക്തർക്ക് താമസ സൗകര്യം ലഭ്യമാണ്. വാരണാസി, ഗോരഖ്പൂർ, ലക്നൗ, പ്രയാഗ്രാജ് എന്നിവിടങ്ങളുമായി അയോധ്യയെ ബന്ധിപ്പിക്കാനുള്ള ഹരിത ഇടനാഴി വികസിപ്പിക്കാൻ യുപി സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇന്ന് മുതലാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട ചടങ്ങുകൾക്ക് തുടക്കമാകുക. ജനുവരി 22-നാണ് പ്രാണപ്രതിഷ്ഠ.

Also Read: യാത്രക്കാരനിൽ നിന്ന് പൈലറ്റിന് മർദ്ദനമേറ്റ സംഭവം: പുതിയ മാർഗ്ഗനിർദ്ദേശങ്ങളുമായി ഡിജിസിഎ രംഗത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button