
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിന ദിവസം എല്ലാവരും രാമനാമം ജപിക്കണമെന്നും വിളക്ക് തെളിയിക്കണമെന്നും ഗായിക കെ.എസ് ചിത്ര പറഞ്ഞത് സോഷ്യൽ മീഡിയയിൽ വൻ ചർച്ചകൾക്ക് വഴി തെളിച്ചു. നിരവധി പേർ ചിത്രയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, വിമർശകരെ പരിഹസിച്ചും ചിത്രയ്ക്ക് പിന്തുണ നൽകിയും രംഗത്ത് വന്നിരിക്കുകയാണ് സംവിധായകൻ രാമസിംഹൻ അബൂബക്കർ. ചിത്രയ്ക്ക് ചിത്രയുടെ വിശ്വാസത്തോട് ചേർന്ന് നിൽക്കാനുള്ള അവകാശമുണ്ടെന്നും ഇത് ഭാരതമാണെന്നും രാമസിംഹൻ ചൂണ്ടിക്കാട്ടുന്നു.
‘ചിത്രയ്ക്ക് ചിത്രയുടെ വിശ്വാസത്തോട് ചേർന്ന് നിൽക്കാം. അത് കണ്ട് കുരുപൊട്ടുന്ന പിതൃശൂന്യർക്ക് അവരുടെ പുതിയ ദൈവത്തെ വാഴ്ത്തിപ്പാടാം. ചിത്രയുടെ ശ്രുതി ശരിയാക്കാനിറങ്ങിയ സർക്കസ് മ്യൂസിക് ഗായക സംഘത്തിന് മറുപടി നൽകാൻ കെൽപ്പുള്ളവർ കേരളത്തിലുണ്ട്. ഇത് ഭാരതമാണ്. കേരളം ഭാരതത്തിലാണ്’, അബൂബക്കർ ഫേസ്‌ബുക്കിൽ കുറിച്ചു.
‘അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിനമായ ജനുവരി 22ന് എല്ലാവരും ഉച്ചയ്ക്ക് 12, 20ന് ശ്രീരാമ ജയരാമ’എന്ന് രാമമന്ത്രം ജപിച്ചു കൊണ്ടിരിക്കണം. അതുതുപോലെ വൈകുന്നേരം അഞ്ച് തിരിയുള്ള വിളക്ക് വീടിന്റെ നാനാ ഭാഗത്തും തെളിക്കണം. ഭഗവാന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ട എന്ന് പരിപൂർണമായി പ്രാർത്ഥിക്കുന്നു. ലോകാ സമസ്താ സുഖിനോ ഭവന്തു’ ചിത്ര പറയുന്നു.
കഴിഞ്ഞ ദിവസം അയോദ്ധ്യയിൽ നിന്നുള്ള അക്ഷതം കെ.എസ് ചിത്ര സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു ചിത്ര പുതിയ വീഡിയോ പോസ്റ്റ് ചെയ്തത്. ‘അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിനമായ ജനുവരി 22ന് എല്ലാവരും ഉച്ചയ്ക്ക് 12, 20ന് ശ്രീരാമ ജയരാമ’എന്ന് രാമമന്ത്രം ജപിച്ചു കൊണ്ടിരിക്കണം. അതുപോലെ വൈകുന്നേരം അഞ്ച് തിരിയുള്ള വിളക്ക് വീടിന്റെ നാനാ ഭാഗത്തും തെളിക്കണം. ഭഗവാന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ട എന്ന് പരിപൂർണമായി പ്രാർത്ഥിക്കുന്നു. ലോകാ സമസ്താ സുഖിനോ ഭവന്തു’, എന്നായിരുന്നു ചിത്ര പറഞ്ഞത്.
Post Your Comments