Latest NewsKeralaNews

തീർത്ഥാടകർക്ക് ആശ്വാസം! കൊല്ലം- ചെന്നൈ എഗ്മോർ സ്പെഷ്യൽ ട്രെയിൻ സർവീസ് നാളെ ആരംഭിക്കും

മകരജ്യോതി ദർശനം കഴിഞ്ഞ് മടങ്ങുന്ന തീർത്ഥാടകർക്ക് ഏറെ ഉപകാരപ്രദമാകുന്ന തരത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്

പത്തനംതിട്ട: മകരവിളക്ക് മഹോത്സവത്തിനോടനുബന്ധിച്ച് ഉണ്ടാകുന്ന തിരക്ക് പരിഗണിച്ച് പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. കൊല്ലം-ചെന്നൈ എഗ്മോർ റൂട്ടിലാണ് ശബരി സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തുക. ജനുവരി 16 ചൊവ്വാഴ്ച സ്പെഷ്യൽ ട്രെയിൻ സർവീസ് ഉണ്ടായിരിക്കുന്നതാണ്. മകരജ്യോതി ദർശനം കഴിഞ്ഞ് മടങ്ങുന്ന തീർത്ഥാടകർക്ക് ഏറെ ഉപകാരപ്രദമാകുന്ന തരത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.

കൊല്ലത്ത് നിന്ന് പുലർച്ചെ 3:00 മണിക്ക് ട്രെയിൻ പുറപ്പെടുന്നതാണ്. രാത്രി 9:00 മണിയോടെ ചെന്നൈ എഗ്മോറിൽ എത്തിച്ചേരുന്ന തരത്തിലാണ് ക്രമീകരണം. മടക്കയാത്ര അന്നേദിവസം 11:45-ന് ആരംഭിക്കും. അത് ബുധനാഴ്ച വൈകിട്ട് 5:00 മണിയോടെയാണ് കൊല്ലത്ത് എത്തിച്ചേരുക. നിലവിൽ, ട്രെയിനിന്റെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. 2 എസി ടു ടയർ കോച്ച്, 5 എസി ത്രീ ടയർ ഇക്കണോമി കോച്ച്, 5 സ്ലീപ്പർ ക്ലാസ് കോച്ച്, രണ്ട് ജനറൽ സെക്കൻഡ് ക്ലാസ് കോച്ച്, ഒരു ഭിന്നശേഷി സൗഹൃദ സെക്കൻഡ് ക്ലാസ് കോച്ച് എന്നീ കോച്ചുകളാണ് ട്രെയിനിൽ ഉണ്ടായിരിക്കുക. മണ്ഡലകാലം ആരംഭിച്ചത് മുതൽ ഇതുവരെ നിരവധി സ്പെഷ്യൽ ട്രെയിനുകൾ ദക്ഷിണ റെയിൽവേ പ്രഖ്യാപിച്ചിട്ടുണ്ട്.

Also Read: ഭക്തിസാന്ദ്രമായി അയോധ്യ! ഭഗവാന്റെ പേര് ആലേഖനം ചെയ്ത തൊപ്പികൾ തയ്യാറാക്കി വ്യവസായികൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button