ന്യൂഡല്‍ഹി: പ്രധാനമന്ത്രി ആവാസ് യോജനയുടെ ഒരു ലക്ഷം ഗുണഭോക്താക്കള്‍ക്ക് ആദ്യഗഡു വിതരണം ചെയ്തു. പ്രധാനമന്ത്രി ജന്‍ജതി ആദിവാസി ന്യായ മഹാ അഭിയാന്‍ പദ്ധതിയുടെ കീഴിലാണ് ആദ്യ ഗഡു വിതരണം ചെയ്തത്. കോണ്‍ഫറന്‍സിംഗ് വഴി പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതി ഉദ്ഘാടനം ചെയ്തു.
ഛത്തീസ്ഗഡിലെ ജസ്പൂരില്‍ നിന്നുള്ള ഗുണഭോക്താവ് മന്‍കുമാരി, മദ്ധ്യപ്രദേശിലെ ശിവപുരിയില്‍ നിന്നുള്ള ലളിത, മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്നുള്ള ഭാരതി നാരായണന്‍ എന്നിവരുമായി പ്രധാനമന്ത്രി സംവദിച്ചു.
അവസാന വ്യക്തിയേയും ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി ജന്‍ജതി ആദിവാസി ന്യായ മഹാ അഭിയാന്‍ ദിവസിനോട് അനുബന്ധിച്ച് 2023 നവംബര്‍ 15-നായിരുന്നു ഇത് ആരംഭിച്ചത്. സമൂഹത്തിലെ ദുര്‍ബലരായവര്‍ക്ക് വേണ്ടി സുരക്ഷിതമായ വീട്, കുടിവെള്ളം, അടിസ്ഥാന സൗകര്യങ്ങള്‍, വിദ്യാഭ്യാസം, വൈദ്യുതി, പോഷകാഹാരം, റോഡ്-ടെലികോം കണക്ടിവിറ്റി എന്നിവ പ്രാപ്തമാക്കാന്‍ പദ്ധതി സഹായിക്കും. ഇതിനായി 24,000 കോടി രൂപയാണ് സര്‍ക്കാര്‍ മാറ്റിവച്ചിരിക്കുന്നത്.
Post Your Comments