
ചെന്നൈ: അമ്മയും മകനും കിണറ്റില്‍ മുങ്ങിമരിച്ചു. തമിഴ്‌നാട്ടിലെ ചെങ്കല്‍പെട്ട് കൂവത്തൂരിലാണ് ദാരുണ സംഭവമുണ്ടായത്. വിമല റാണി(35), മകന്‍ പ്രവീണ്‍(15) എന്നിവരാണ് കിണറ്റില്‍ വീണ് മരിച്ചത്. വിമല തുണി കഴുകുന്നതിനിടെ പ്രവീണ്‍ കാല്‍വഴുതി കിണറ്റില്‍ വീഴുകയായിരുന്നു. സംഭവം കണ്ടയുടനെ മകനെ രക്ഷിക്കാനായി വിമല കിണറ്റിലേക്ക് എടുത്തുചാടുകയായിരുന്നു. കിണറ്റിലെ വെള്ളത്തില്‍ വിമലയും മുങ്ങി മരിച്ചു.
Read Also: ട്രാഫിക് ബോധവത്കരണം ലക്ഷ്യമാക്കി ഒരുക്കിയ ‘ശുഭയാത്ര’: യൂട്യൂബിൽ റിലീസ് ചെയ്തു
വിമല തുണി കഴുകുമ്പോള്‍ മകന്‍ കിണറിനോട് ചേര്‍ന്ന് ഇരിക്കുന്നത് കണ്ടുവെന്ന് അയല്‍ക്കാര്‍ പറയുന്നു. പിന്നീട് അലക്കാനെത്തിയവരാണ് കിണറില്‍ സാരി പൊങ്ങിക്കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കാല്‍ വഴുതി വീണ മകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ വിമലയും മരിച്ചുവെന്നാണ് നിഗമനം. ഫയര്‍ഫോഴ്‌സും പൊലീസുമെത്തി ഇരുവരുടേയും മൃതദേഹം പുറത്തേക്കെത്തിച്ചു. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments