ഇന്ത്യ എന്ന പേര് ഭാരതമാക്കുന്നതിനെ പിന്തുണച്ച് നടി ലെന. ഇന്ത്യ എന്നത് സാമ്രാജ്യത്ത ശക്തികള്‍ നല്‍കിയ പേരാണെന്നും ചെന്നൈ, മുംബൈ, കൊല്‍ക്കത്ത എന്നിങ്ങനെ നിരവധി സ്ഥലങ്ങളുടെ പേര് മാറ്റിയിട്ടില്ലേ. അതൊന്നും എതിർക്കാത്തവർ എന്തുകൊണ്ട് ഈ മാറ്റത്തെ മാത്രം എതിര്‍ക്കുന്നതെന്നും ലെന ചോദിച്ചു. ദി ന്യൂഇന്ത്യൻ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ,
‘നമ്മള്‍ നമ്മുടെ വേരുകളിലേക്ക് പോകണം. അതില്‍ ജ്ഞാനം ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. മാത്രമല്ല ഒരു കൊളോണിയല്‍ ശക്തിയാണ് ഇന്ത്യ എന്ന പേര് നല്‍കിയത്. ചെന്നൈ, മുംബൈ, കൊല്‍ക്കത്ത എന്നിങ്ങനെ നിരവധി പേരുകള്‍ നമ്മള്‍ മാറ്റിയില്ലേ. എന്തുകൊണ്ട് ഈ മാറ്റം പാടില്ല? നമ്മുടെ സാഹിത്യത്തില്‍ ഭാരതം എന്നത് വളരെ ശക്തമായ പേരാണ്’.
‘നമ്മുടേത് അമൂല്യമായ രാജ്യമാണ്. നമുക്ക് കാതലായ നിരവധി കാര്യങ്ങളുണ്ട്, നിരവധി ഭാഷകളുണ്ട്. നമുക്ക് ഒരു പ്രധാന ഭാഷയുണ്ട് – സംസ്കൃതം. അതുപോലെ, നമ്മള്‍ ഹിന്ദുമതം എന്ന് വിളിക്കുന്ന ഈ മതം നമുക്ക് അവിഭാജ്യമാണ്. അതിനാല്‍ അത് നമ്മള്‍ സംരക്ഷിക്കണം. ഏതെങ്കിലും രാഷ്ട്രീയമോ മതപരമോ ആയ പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലല്ല താനിത് പറയുന്നത്’- ലെന വ്യക്തമാക്കി.
Post Your Comments