KeralaLatest NewsNews

ശബരിമലയിൽ ദര്‍ശനം നടത്തി നടൻ ദിലീപ്

ഇന്ന് മകരജ്യോതി ദര്‍ശനം കാത്ത് ഭക്തലക്ഷങ്ങളാണ് ശബരിമലയില്‍ ഉള്ളത്

ശബരിമലയില്‍ ദര്‍ശനം നടത്തി നടന്‍ ദിലീപ്. കറുപ്പുടുത്ത് സന്നിധാനത്ത് നില്‍ക്കുന്ന ദിലീപിന്റെ ചിത്രങ്ങൾ പ്രചരിക്കുന്നു. സംവിധായകനും നയന്‍താരയുടെ ഭര്‍ത്താവുമായ വിഘ്നേഷ് ശിവനും കഴിഞ്ഞ ദിവസം ശബരിമലയില്‍ ദര്‍ശനം നടത്തിയിരുന്നു.

read also: സച്ചിൻ ടെണ്ടുൽക്കറുടെ ഡീപ് ഫേക്ക് വീഡിയോ പുറത്ത്: നടപടി ആവശ്യപ്പെട്ട് താരം

അതേസമയം ഇന്ന് മകരജ്യോതി ദര്‍ശനം കാത്ത് ഭക്തലക്ഷങ്ങളാണ് ശബരിമലയില്‍ ഉള്ളത് . പന്തളം കൊട്ടാരത്തില്‍നിന്ന് പുറപ്പെട്ട തിരുവാഭരണം ആറുമണിയോടെ സന്നിധാനത്തെത്തും. തുടര്‍ന്ന് തിരുവാഭരണം ചാര്‍ത്തി ദീപാരാധനയും പൊന്നമ്പലമേട്ടില്‍ മകരവിളക്കും കണ്ടുതൊഴാനുള്ള കാത്തിരിപ്പിലാണ് ഭക്തര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button