ഗാസ: ഗാസയില്‍ യുദ്ധം തുടരുന്ന ഇസ്രയേലിനോട് സമാധാന ചർച്ചയുമായി ചൈന. ഗാസയിൽ വെടിനിര്‍ത്താന്‍ ഇസ്രയേലിനോട് ആവശ്യപ്പെട്ട് ചൈന. ഹമാസുമായുള്ള ഇസ്രയേലിന്റെ യുദ്ധം 100 ദിവസത്തില്‍ എത്തിയപ്പോഴാണ് ചൈനയുടെ ആവശ്യം മുന്നോട്ട് വെച്ചിരിക്കുന്നത്. പലസ്തീനെ സ്വതന്ത്രരാഷ്ട്രമാക്കണമെന്നും ചൈന ആവശ്യപ്പെടുന്നുണ്ട്. കൈറോയില്‍ ഈജിപ്ത് വിദേശകാര്യ മന്ത്രി സാമിഹ് ശൗക്രിയോടൊപ്പം നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുക്കവെയാണ് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഇക്കാര്യം ആവശ്യപ്പെട്ടത്.
ഗാസയിൽ തങ്ങൾ കൈവശം വച്ചിരിക്കുന്ന മൂന്ന് ഇസ്രായേലി ബന്ദികളെ കാണിക്കുന്ന വീഡിയോ ഹമാസ് ഞായറാഴ്ച സംപ്രേക്ഷണം ചെയ്യുകയും പലസ്തീൻ ഇസ്ലാമിസ്റ്റ് ഗ്രൂപ്പിനെതിരായ ആക്രമണം അവസാനിപ്പിച്ച് അവരെ മോചിപ്പിക്കണമെന്ന് ഇസ്രായേലി സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. കിഴക്കന്‍ ജറൂസലം തലസ്ഥാനമായി 1967ലെ അതിര്‍ത്തി മാനദണ്ഡമാക്കി സ്വതന്ത്ര പരമാധികാര ഫലസ്തീന് രാഷ്ട്രം സ്ഥാപിക്കല്‍ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ഗാസയില്‍ വെടിനിര്‍ത്തലിന് അന്താരാഷ്ട്ര നീതിന്യായ കോടതി വിധിച്ചാലും ലക്ഷ്യം കാണുംവരെ യുദ്ധം തുടരുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന് നെതന്യാഹു വ്യക്തമാക്കി. അന്താരാഷ്ട്ര കോടതിക്കോ ചെകുത്താന്മാരുടെ അച്ചുതണ്ടിനോ മാത്രമല്ല, ലോകത്താര്‍ക്കും തങ്ങളെ തടയാനാകില്ലെന്ന് ഗാസ യുദ്ധത്തിന്റെ നൂറാം ദിനത്തില്‍ ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് നെതന്യാഹു പറഞ്ഞു. യുദ്ധത്തിന് തുടക്കമിട്ട അതിർത്തി കടന്നുള്ള കൊലപാതക പരമ്പരയിൽ ഹമാസ് പിടികൂടിയ 240 ഓളം പേരിൽ പകുതിയോളം പേരെ നവംബറിലെ സന്ധിയിൽ വിട്ടയച്ചു. 132 പേർ ഗാസയിൽ അവശേഷിക്കുന്നുണ്ടെന്നും അവരിൽ 25 പേർ അടിമത്തത്തിൽ മരിച്ചതായും ഇസ്രായേൽ പറയുന്നു.
Post Your Comments