സന്നിധാനം: ശബരിമലയില്‍ തിരക്ക് വര്‍ധിക്കുന്നു. മണിക്കൂറില്‍ പതിനെട്ടാം പടി ചവിട്ടുന്നത് അയ്യായിരത്തോളം തീര്‍ത്ഥാടകരാണ്. മകരവിളക്ക് ആഘോഷത്തിനായി സന്നിധാനം ഒരുങ്ങികഴിഞ്ഞു. ഇന്ന് ബിംബശുദ്ധി ക്രിയകളും താന്ത്രിക ചടങ്ങുകളും ആണ് പ്രധാനമായും നടക്കുക.
Read Also: മകരവിളക്ക് മഹോത്സവം: സന്നിധാനത്തെ ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിലേക്ക്
തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വെര്‍ച്ചല്‍ ക്യൂ 50,000 ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. സന്നിധാനത്തും പരിസരത്തും മകരവിളക്ക് ദര്‍ശനത്തിനായി എത്തിയ തീര്‍ത്ഥാടകര്‍ ശാലകള്‍ കെട്ടി കാത്തിരിക്കുകയാണ്. ഇവര്‍ക്കായി ഇന്നും നാളെയും പാണ്ടിത്താവളത്ത് അന്നദാനം ഒരുക്കിയിട്ടുണ്ട്.
സുരക്ഷയ്ക്കായി 1000 പൊലീസുകാരെ കൂടുതലായി പമ്പ മുതല്‍ പുല്ലുമേട് വരെയുള്ള പ്രദേശത്ത് വിന്യസിച്ചു. പൊലീസ് ഡ്രോണ്‍ നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം മകരവിളക്ക് മഹോത്സവത്തിന് സന്നിധാനത്തും അനുബന്ധ പ്രദേശങ്ങളിലുമായി ഫയര്‍ഫോഴ്‌സിന്റെ 35 സ്ട്രക്ചര്‍ ടീം പ്രവര്‍ത്തിക്കും. കുഴഞ്ഞു വീഴുന്നവരെയും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവരെയും അടിയന്തരമായി ആരോഗ്യ കേന്ദ്രത്തില്‍ എത്തിക്കുന്നതിനാണ് സ്ട്രക്ച്ചര്‍ ടീമിനെ ഒരുക്കിയിരിക്കുന്നത്.
Post Your Comments