ErnakulamLatest NewsKeralaNattuvarthaNews

മാസപ്പടി കേസ് എൽ.ഡി.എഫ് – യു.ഡി.എഫ് സംയുക്ത അഴിമതി: കെ സുരേന്ദ്രൻ

കൊച്ചി: മാസപ്പടി കേസ് എൽ.ഡി.എഫ് – യു.ഡി.എഫ് സംയുക്ത അഴിമതിയാണെന്ന ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. വീണ വിജയന് മാത്രമല്ല മുഖ്യമന്ത്രിക്കും രമേശ് ചെന്നിത്തലക്കും കുഞ്ഞാലിക്കുട്ടിക്കും ഇബ്രാഹിംകുട്ടിക്കുമെല്ലാം പണം കിട്ടി. പണം വാങ്ങിയ എല്ലാവരും മറുപടി പറയണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

മാസപ്പടി ആരോപണം ഉയർന്നപ്പോൾ നിയമസഭയിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് ഒത്തുകളിച്ചത്. നിയമസഭാ സമ്മേളനം പിരിയാനുള്ള അവസരം മുഖ്യമന്ത്രിക്ക് കൊടുത്തത് സതീശനാണ്. എൽ.ഡി.ഫും യു.ഡി.എഫും ചേർന്ന് നടത്തിയ അഴിമതിയാണിത്. കേന്ദ്രത്തിൽ കോൺഗ്രസായിരുന്നെങ്കിൽ എല്ലാം തേച്ച് മാച്ച് കളഞ്ഞേനെ. എന്നാൽ നരേന്ദ്രമോദി സർക്കാരിന്റെ കാലത്ത് എല്ലാ കാര്യങ്ങളും സുതാര്യമായിരിക്കും. അതുകൊണ്ടാണ് ഇപ്പോൾ കേന്ദ്രസർക്കാർ അന്വേഷിക്കുന്നത്.

പിണറായി വിജയന്റെ മുഖംമൂടി അഴിഞ്ഞുവീണു, പിണറായിയുടെ വീട്ടിലും ഇനി ഇഡി എത്തും: ശോഭ സുരേന്ദ്രന്‍

മാസപ്പടി വാങ്ങിയ സ്ഥാപനത്തിനും കൊടുത്ത സ്ഥാപനത്തിനും ആദായനികുതി വകുപ്പിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ല. പിണറായി വിജയനും മകൾക്കും പണം കൊടുത്തത് ബിസിനസ് നടത്താൻ വേണ്ടിയാണെന്നാണ് കെ.എം.ആർ.എൽ പറയുന്നത്. രണ്ട് കൂട്ടരുടേയും വിശദീകരണം കൃത്യമല്ലാത്തത് കൊണ്ടാണ് അന്വേഷണം നടക്കുന്നതെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button