KeralaLatest NewsNews

മകരവിളക്ക് മഹോത്സവം: സന്നിധാനത്തെ ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിലേക്ക്

ഉത്സവാഘോഷങ്ങൾക്ക് ശേഷം 20-ന് രാത്രി നട അടയ്ക്കുന്നത് വരെ ചെയിൻ സർവീസുകൾ ഉണ്ടായിരിക്കുന്നതാണ്

പത്തനംതിട്ട: മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയിലെ ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിലേക്ക്. നാളെ മകരജ്യോതി ദർശനത്തിനായി 10 വ്യൂ പോയിന്റുകളാണ് ക്രമീകരിച്ചിരിക്കുന്നത്. പാണ്ടിത്താവളം, വാട്ടർ ടാങ്കിന് മുൻവശം, മരാമത്ത് കോംപ്ലക്സിന് മുൻവശത്തെ തട്ടുകൾ, ബിഎസ്എൻഎൽ ഓഫീസിന് വടക്കുഭാഗം, കൊപ്രക്കളം, സന്നിധാനം, തിരുമുറ്റം മുകൾഭാഗവും താഴെയും, മാളികപ്പുറം ക്ഷേത്രം, അപ്പാച്ചിമേട്, അന്നദാന മണ്ഡപത്തിന് മുൻവശം, ഇൻസിനറേറ്ററിന് മുൻവശം തുടങ്ങിയവയാണ് വ്യൂ പോയിന്റുകൾ. ഈ സ്ഥലങ്ങളിൽ തീർത്ഥാടകരുടെ സുരക്ഷ ഉറപ്പുവരുന്നതിനുള്ള മുഴുവൻ നടപടികളും പൂർത്തിയാക്കിയിട്ടുണ്ട്.

പതിവായി നടത്തുന്ന അന്നദാനത്തിന് പുറമേ, ഇന്നും നാളെയും സൗജന്യ ഭക്ഷണ വിതരണം ഉണ്ടായിരിക്കുന്നതാണ്. കൂടാതെ, ചുക്കുവെള്ള വിതരണത്തിന് 66 പോയിന്റുകളും സജ്ജമാക്കിയിട്ടുണ്ട്. മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് നാളെ സംസ്ഥാനത്തെ വിവിധ ഡിപ്പോകളിൽ നിന്നായി 800 ബസുകൾ പമ്പയിൽ എത്തുന്നതാണ്. പമ്പ ഹിൽടോപ്പ് മുതൽ ഇലവുങ്കൽ വരെ നിശ്ചിത സ്ഥലങ്ങളിൽ പാർക്ക് ചെയ്യുന്ന ബസുകൾ ഇടതടവില്ലാതെ സർവീസ് നടത്തും. മകരജ്യോതി ദർശനം കഴിഞ്ഞവർക്ക് ദീർഘദൂര സർവീസുകൾ ലഭ്യമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഉത്സവാഘോഷങ്ങൾക്ക് ശേഷം 20-ന് രാത്രി നട അടയ്ക്കുന്നത് വരെ ചെയിൻ സർവീസുകൾ ഉണ്ടായിരിക്കുന്നതാണ്. കൂടാതെ, 21-ന് പുലർച്ചെ 4:00 മണി വരെ ദീർഘദൂര സർവീസുകളും  ഉണ്ടായിരിക്കും.

Also Read: ഫോറൻസിക്കിലെ കണ്ടെത്തലുകളിൽ പുതിയ വഴിത്തിരിവ്! ഒരു വ്യക്തിയുടെ ഓരോ വിരലടയാളങ്ങളും വ്യത്യസ്തമല്ലെന്ന് എഐ

shortlink

Related Articles

Post Your Comments

Related Articles


Back to top button