ThiruvananthapuramKeralaLatest NewsNews

യാത്രാ പ്രേമികൾക്ക് സന്തോഷവാർത്ത! അഗസ്ത്യാർകൂടം സീസൺ ട്രെക്കിംഗ് ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു

വനം വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് മുഖാന്തരമാണ് ഓൺലൈൻ ബുക്കിംഗ് നടത്തേണ്ടത്

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ അതിമനോഹര വിനോദസഞ്ചാര കേന്ദ്രമായ അഗസ്ത്യാർകൂടത്തിലേക്കുള്ള ഈ വർഷത്തെ സീസൺ ട്രെക്കിംഗിനുളള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. മാർച്ച് 2 വരെയാണ് സഞ്ചാരികൾക്ക് ഓൺലൈൻ ബുക്കിംഗ് നടത്താൻ കഴിയുക. പ്രതിദിനം 70 പേർക്ക് ഓൺലൈൻ ബുക്കിംഗ് നടത്താൻ കഴിയുന്ന തരത്തിലാണ് ക്രമീകരണം. വർഷത്തിലൊരിക്കൽ മാത്രമാണ് പൊതുജനങ്ങൾക്ക് അഗസ്ത്യാർകൂടത്തിലേക്ക് പ്രവേശനം അനുവദിക്കുന്നത്.

വനം വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് മുഖാന്തരമാണ് ഓൺലൈൻ ബുക്കിംഗ് നടത്തേണ്ടത്. ഒരു ദിവസം 70 പേർ എന്ന കണക്കിലാണ് ഓൺലൈൻ ബുക്കിംഗ് നടത്താൻ കഴിയുന്നതെങ്കിലും, 100 പേർക്ക് ട്രെക്കിംഗ് നടത്താനുള്ള അനുമതിയുണ്ട്. ഭക്ഷണം ഇല്ലാതെ ഇക്കോ ഡെവലപ്മെന്റ് ചാർജ് അടക്കം ഒരാൾക്ക് 2500 രൂപയാണ് ട്രെക്കിംഗ് ഫീസ്. ഓൺലൈൻ രജിസ്ട്രേഷൻ നടത്തുമ്പോൾ ഫോട്ടോ, സർക്കാർ അംഗീകരിച്ച ഏതെങ്കിലുമൊരു തിരിച്ചറിയൽ കാർഡ് എന്നിവ അപ്‌ലോഡ് ചെയ്യേണ്ടതാണ്. കൂടാതെ, ഏഴ് ദിവസത്തിനകം എടുത്ത ഫിറ്റ്നസ് സർട്ടിഫിക്കറ്റും ട്രെക്കിംഗിന് മുൻപ് ഹാജരാക്കണം. അപൂർവമായ സസ്യങ്ങളുടെയും ജീവജാലങ്ങളുടെയും ആവാസവ്യവസ്ഥ കൂടിയാണ് അഗസ്ത്യാർകൂടം. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 6200 അടി ഉയരത്തിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്.

Also Read: 55 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം തന്റെ കുടുംബം അവസാനിപ്പിക്കുന്നു: മുന്‍ കേന്ദ്രമന്ത്രി മിലിന്ദ് ദേവ്‌റ കോണ്‍ഗ്രസ് വിട്ടു

shortlink

Related Articles

Post Your Comments

Related Articles


Back to top button