കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ എക്സാലോജിക്കിന് എതിരെ കേന്ദ്ര അന്വേഷണ ഏജന്‍സി അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ പ്രതികരണവുമായി ഷോണ്‍ ജോര്‍ജ് രംഗത്ത് വന്നു. കമ്പനിക്ക് എതിരെ അന്വേഷണം വരുമെന്ന് മുന്‍കൂട്ടി കണ്ടാണ് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പൊലീസ് അറസ്റ്റ് ചെയ്തതെന്ന് പരാതിക്കാരനായ ഷോണ്‍ ജോര്‍ജ് ആരോപിച്ചു. കോട്ടയം ജില്ലാ പഞ്ചായത്തംഗവും മുന്‍ എംഎല്‍എ പി.സി ജോര്‍ജിന്റെ മകനുമായ ഷോണ്‍ ജോര്‍ജ് രജിസ്ട്രാര്‍ ഓഫ് കമ്പനീസിന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എക്സാലോജിക്കിനും സിഎംആര്‍എല്ലിനും കേരള സംസ്ഥാന വ്യവസായ വികസന കോര്‍പറേഷനുമെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
Read Also: ബസിന് തീപിടിച്ചു: ഒരു സ്ത്രീ വെന്തു മരിച്ചു, 30 പേര് ഗ്ലാസ് തകര്‍ത്ത് പുറത്തുചാടി
സിഎംആര്‍എല്ലുമായി ബന്ധപ്പെട്ട് ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് ഉത്തരവില്‍ പരാമര്‍ശിച്ച പിവി പിണറായി വിജയന് തന്നെയാണെന്ന് ഷോണ്‍ ജോര്‍ജ് പറഞ്ഞു.
‘എക്സാലോജിക്കിനെതിരായ ഈ അന്വേഷണം എത്തിക്കേണ്ടിടത്ത് താന്‍ എത്തിക്കും. ഒരു രാഷ്ട്രീയ മുന്നണിയുടെയും പിന്തുണയോ സഹായമോ താന്‍ തേടിയിട്ടില്ല. വിഷയത്തില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ ഇന്ന് ഉച്ച കഴിഞ്ഞ് എന്തും സംഭവിക്കാം. തന്നെ ആരെങ്കിലും അപായപ്പെടുത്തിയാലും ഈ കേസ് മുന്നോട്ടു കൊണ്ടുപോകാന്‍ അഞ്ചു പേരെ താന്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്’, അദ്ദേഹം കോട്ടയത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Post Your Comments