ജൂഡ് ആന്റണി സംവിധാനം ചെയ്ത ഓം ശാന്തി ഓശാന താന്‍ നിര്‍മിക്കേണ്ട ചിത്രമായിരുന്നുവെന്നും അത് മറ്റൊരു നിര്‍മാതാവ് കൊണ്ടുപോയെന്നുമുള്ള നിര്‍മാതാവ് സാന്ദ്ര തോമസിന്റെ വെളിപ്പെടുത്തലും, അതിൽ ജൂഡിന്റെ പ്രതികരണവും സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമായിരുന്നു. വിഷയത്തിൽ തന്റെ വാക്കുകൾ വളച്ചൊടിക്കപ്പെട്ടുവെന്ന് ആരോപിച്ച് രംഗത്തെത്തിയിരിക്കുകയാണ് ജൂഡ് ഇപ്പോൾ. സാന്ദ്ര തോമസ് ഒരു നല്ല വ്യക്തിയും നിർമാതാവും തന്റെ നല്ലൊരു സുഹൃത്തുമാണെന്ന് പറഞ്ഞ ജൂഡ്, തന്റെ വാക്കുകൾ വളച്ചൊടിച്ചു വരുന്ന വാർത്തകൾ സാന്ദ്രയെ വേദനിപ്പിക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്നു. നമുക്ക് പോസിറ്റീവ് ചിന്തകളും വാർത്തകളും പടർത്താമെന്നും അദ്ദേഹം പറയുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു ജൂഡിന്റെ പ്രതികരണം.
അതേസമയം, ചിത്രത്തിന്റെ ബജറ്റ് കുറയ്ക്കണമെന്ന് സാന്ദ്ര നിര്‍ബന്ധം പിടിച്ചതിന്റെ പേരില്‍ വന്ന അഭിപ്രായ വ്യത്യാസമാണ് മറ്റൊരു നിര്‍മാതാവിലേക്ക് എത്താന്‍ കാരണമെന്നായിരുന്നു ജൂഡ് പറഞ്ഞത്. പോസ്റ്റർ ഡിസൈൻ ചെയ്യുന്ന കാര്യം പറഞ്ഞപ്പോൾ ‘പോസ്റ്റര്‍ ഡിസൈന്‍ ചെയ്യണമെങ്കില്‍ നിന്റെ വീട്ടില്‍ നിന്ന് ആളെകൊണ്ടു വന്നോ’ എന്നെല്ലാം സാന്ദ്ര പറഞ്ഞുവെന്ന് ജൂഡ് ആരോപിച്ചിരുന്നു. ഇതേച്ചൊല്ലി സാന്ദ്രയുമായി അഭിപ്രായ വ്യത്യാസം ഉണ്ടായെന്നും, സിനിമ പിന്നീട് ആൽവിനിലേക്ക് എത്തുകയായിരുന്നുവെന്നും ജൂഡ് പറഞ്ഞു.
‘വിഷയം ഫെഫ്കയിൽ എത്തി. സാന്ദ്രയ്ക്ക് 20 ലക്ഷം വേണമെന്നായിരുന്നു പറഞ്ഞത്. അത് നൽകാനാകില്ലെന്ന് ഞങ്ങൾ പറഞ്ഞു. ഒരുപാട് വിലപേശിയതിന് ശേഷം മിഥുന്റെ ഒരു കഥയും എഴ് ലക്ഷം രൂപയും വേണമെന്ന് സാന്ദ്ര പറഞ്ഞു. അങ്ങനെയാണ് ആട് എന്ന സിനിമയും ഏഴ് ലക്ഷം രൂപയും സാന്ദ്രയ്ക്ക് കൊടുത്തത്. അതുകൂടാതെയാണ് അപ്പോളജി ലെറ്റര്‍ കൂടി കൊടുത്തത്. ഞാനും മിഥുനും ശമ്പളം വാങ്ങിയിട്ടില്ല. സാന്ദ്ര അതൊന്നും പറഞ്ഞിട്ടില്ല. സാന്ദ്രയെ വിളിച്ചപ്പോള്‍ ചോദിച്ചു എന്താണ് ഇതെല്ലാം പറഞ്ഞപ്പോള്‍ മുഴുവന്‍ കഥയും പറയാതിരുന്നത് എന്ന്’, ജൂഡ് പറഞ്ഞിരുന്നു.
Post Your Comments