ന്യൂഡൽഹി: അഹമ്മദാബാദിൽ നിന്നും അയോധ്യയിലേക്ക് പോകുന്ന വിമാന യാത്രക്കാരെ സ്വാഗതം ചെയ്യാൻ പുതിയ വേഷപ്പകർച്ചയുമായി ഇൻഡിഗോ കമ്പനിയിലെ സ്റ്റാഫുകൾ. രാമൻ, സീത, ലക്ഷ്മണൻ, ഹനുമാൻ തുടങ്ങിയവരുടെ വേഷത്തിലാണ് ഇൻഡിഗോ കമ്പനിയിലെ സ്റ്റാഫുകൾ യാത്രക്കാരെ സ്വീകരിക്കുന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലാകുകയാണ്.
രാമന്റെ വസ്ത്രം ധരിച്ച അനൗൺസർ യാത്രികർക്ക് നിർദേശം കൊടുക്കുന്നത് വീഡിയോയിൽ കാണാം. രാമനും സീതയും ലക്ഷ്മണനും ഹനുമാനും വരുമ്പോൾ സ്റ്റാഫുകൾ ജയ് ശ്രീറാം എന്ന് വിളിക്കുന്നതും വീഡിയോയിൽ കാണാൻ കഴിയും.
ജനുവരി 11നാണ് അയോധ്യയിലേക്കുള്ള സർവീസ് ഉദ്ഘാടനം ചെയ്തത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. ജനുവരി 22നാണ് രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങ് നടക്കുന്നത്. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്ന യാത്രക്കാർക്കായി സ്‌പൈസ് ജെറ്റ് എയർലൈൻസ് ജനുവരി 21നു പ്രത്യേക സർവീസ് പ്രഖ്യാപിച്ചിട്ടുണ്ട്.
Indigo staff dressed as Shri Ram, Sita, Laxman for the inaugural flight from Ahmedabad to Ayodhya!pic.twitter.com/5tqkfThZBU
— Anu Sehgal ?? (@anusehgal) January 11, 2024
Post Your Comments