മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിലിരിക്കെ എം.ടി വാസുദേവൻ നായർ നടത്തിയ വിമർശനത്തിന് പിന്നാലെ അദ്ദേഹത്തെ പുകഴ്ത്തി നടന്മാരായ ജോയ് മാത്യുവും ഹരീഷ് പേരടിയും രംഗത്ത്. മലയാളത്തിൽ നട്ടെല്ലുള്ള ഒരു എഴുത്തുകാരൻ ഉണ്ടെങ്കിൽ അത് എം.ടിയാണെന്ന് നടൻ ജോയ് മാത്യു ഫേസ്‌ബുക്കിൽ കുറിച്ചു. എം.ടി. ഇന്നും അധികാരത്തിന്റെ മുഖത്ത് ധീരമായി തുപ്പിക്കൊണ്ടിരിക്കുന്നുവെന്ന് നടൻ ഹരീഷ് പേരടിയും ഫേയ്സ്ബുക്കിൽ കുറിച്ചു. എം.ടി. ജീവിക്കുന്ന കാലത്ത് ജീവിക്കാൻ പറ്റിയതാണ് നമ്മുടെ രാഷ്ട്രീയ സംസ്കാരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിലിരിക്കെ എം.ടി. വാസുദേവൻ നായർ നടത്തിയ വിമർശനം ഏറ്റെടുത്ത് പ്രതിപക്ഷ നേതാക്കളും സാംസ്കാരിക നായകരും രംഗത്തെത്തി. സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയുമാണ് എം.ടി ഉദ്ദേശിച്ചതെന്ന ആരോപണം കൊഴുക്കുമ്പോഴും എം.ടി മൗനത്തിലാണ്. അദ്ദേഹം വിശദീകരണമൊന്നും നൽകിയിട്ടില്ല. ഇതിനിടെ മുഖ്യമന്ത്രിയെ പിന്തുണച്ച് സജി ചെറിയാൻ രംഗത്ത് വന്നു. എം.ടി ഉദ്ദേശിച്ചത് പിണറായി വിജയനെ അല്ലെന്നും അദ്ദേഹം, ജനങ്ങളുടെ നേതാവാണെന്നും സജി ചെറിയാൻ പറഞ്ഞു.
എം.ടി നടത്തിയ വിമര്‍ശനം കേന്ദ്രത്തിനെതിരെ ആണെന്നായിരുന്നു ഇടതു മുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന്റെ വാദം. മുഖ്യമന്ത്രിയെ വേദിയിലിരുത്തി എം.ടി വിമര്‍ശിക്കാനിടയില്ല. വളരെ പ്രായമുള്ള വലിയ സാഹിത്യകാരനെ വിവാദത്തിലേക്ക് വലിച്ചിഴക്കരുത്. പ്രസംഗം കേട്ടപ്പോള്‍ പ്രശ്‌നം ഒന്നും തോന്നിയില്ല. വാക്കുകള്‍ വ്യാഖ്യാനിച്ചത് ഇടതുപക്ഷ വിരുദ്ധരെന്നും ഇ.പി പറഞ്ഞു. വ്യക്തി ആരാധനയെ സിപിഎം എതിര്‍ക്കുന്നു, പക്ഷെ വ്യക്തികളുടെ മികവ് പറയുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments