പത്തനംതിട്ട: മകരജ്യോതി ദർശനത്തോടനുബന്ധിച്ച് സന്നിധാനത്ത് ഉണ്ടാകുന്ന തിരക്കുകൾ പരിഗണിച്ച് പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കുന്നു. സന്നിധാനത്തിനും പമ്പയ്ക്കും പുറമേ, പത്തനംതിട്ട ജില്ലയിലെ 7 കേന്ദ്രങ്ങളിൽ കൂടി ഭക്തർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. നീലിമല, അപ്പാച്ചിമേട്, അട്ടത്തോട്, ഇലവുങ്കൽ, നെല്ലിമല, അയ്യൻ മല, ളാഹ, പഞ്ഞിപ്പാറ എന്നിവിടങ്ങളിലാണ് മകരജ്യോതി കാണാനുള്ള സൗകര്യം ഒരുക്കുക.
ശബരിമല, പമ്പ ഹിൽ ടോപ്പ്, നീലിമല, അപ്പാച്ചിമേട്, അട്ടത്തോട്, ഇലവുങ്കൽ, ളാഹ എന്നീ കേന്ദ്രങ്ങൾ റാണി പെരുനാട് വില്ലേജിലാണ്. അതേസമയം, പഞ്ഞിപ്പാറ സീതത്തോട് വില്ലേജിലും, അയ്യൻ മല, നെല്ലിമല എന്നിവ കൊല്ലമുള വില്ലേജിലുമാണ്. എല്ലാ കേന്ദ്രങ്ങളിലും വെള്ളം, വെളിച്ചം, വൈദ്യസഹായം എന്നിവ ഉണ്ടായിരിക്കും. അതേസമയം, പർണശാല കെട്ടി കാത്തിരിക്കുന്നവർ അടുപ്പുകൂട്ടി തീ കത്തിക്കാനോ, ഭക്ഷണം പാകം ചെയ്യാനോ പാടുള്ളതല്ല.
എല്ലായിടത്തും മെഡിക്കൽ ടീം, ആംബുലൻസ്, സ്ട്രക്ചർ എന്നിവ ഉണ്ടാകും. ഏറ്റവും കൂടുതൽ തീർത്ഥാടകർ മകരജ്യോതി ദർശനത്തിനായി കാത്തിരിക്കുന്നത് പാണ്ടിത്താവളത്തിലാണ്. ജനുവരി 15-നാണ് മകരവിളക്ക് ദർശനം. ഈ ദിവസങ്ങളിൽ നിയന്ത്രണാതീതമായ തിരക്ക് ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ കുട്ടികൾ കൂട്ടം വിട്ടുപോകാതെ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
Post Your Comments