Latest NewsNewsBusiness

ആനവണ്ടിയിൽ കിടിലനൊരു ബജറ്റ് യാത്ര! പുതിയ പാക്കേജുകൾ അവതരിപ്പിച്ച് കെഎസ്ആർടിസി

തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട് നിന്നാണ് കെഎസ്ആർടിസി പുതിയ യാത്രാ പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്

യാത്ര ചെയ്യാൻ പ്രത്യേക സീസണുകൾ ഒന്നുമില്ലാത്ത നിരവധി സ്ഥലങ്ങൾ നമ്മുടെ കേരളത്തിലുണ്ട്. അത്തരം ഇടങ്ങളിലേക്ക് യാത്രക്കാരെ സ്വാഗതം ചെയ്യുകയാണ് മലയാളികളുടെ സ്വന്തം കെഎസ്ആർടിസി. ബജറ്റിൽ ഒതുങ്ങുന്ന തരത്തിലുള്ള യാത്രകളാണ് കെഎസ്ആർടിസി പ്രഖ്യാപിച്ചിരിക്കുന്നത്. ബജറ്റ് ടൂറിസം സെല്ലിന് കീഴിലാണ് യാത്രകൾ. തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയുളള ജില്ലകളിൽ കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെല്ലുകൾ പ്രവർത്തിക്കുന്നുണ്ട്. പുതുവർഷത്തിൽ കെഎസ്ആർടിസി പ്രഖ്യാപിച്ച കിടിലൻ ബജറ്റ് യാത്രകൾ ഏതൊക്കെയെന്ന് അറിയാം.

തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട് നിന്നാണ് കെഎസ്ആർടിസി പുതിയ യാത്രാ പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്. പച്ചപ്പും മലനിരകളും ഉള്ള ഗവി ഉൾപ്പെടെയുള്ള ഇടങ്ങളിലേക്കാണ് വെഞ്ഞാറമൂട് കെഎസ്ആർടിസിയിൽ നിന്നും യാത്ര ആരംഭിക്കുന്നത്. ജനുവരി 13, 28 തീയതികളിൽ വാഗമണ്ണിലേക്കും യാത്രകൾ ഉണ്ട്. കൂടാതെ, ജനുവരി 20-നും 27-നും മാമലക്കണ്ടം വഴി മൂന്നാർ യാത്രകളും ഉണ്ടായിരിക്കും. 21-ന് കുംഭാവുരട്ടി വെള്ളച്ചാട്ടത്തിലേക്കും യാത്രയുണ്ട്. ഇതിനുപുറമേ, 27-ന് മണ്ണാറശാല നാഗരാജ ക്ഷേത്ര യാത്ര, 28-ന് വാഴ്വാന്തോൾ-പൊന്മുടി യാത്ര, 29-ന് ഗുരുവായൂർ യാത്ര എന്നിവയും ഉണ്ടാകും. കൂടുതൽ വിവരങ്ങൾക്കായി വെഞ്ഞാറമൂട് ഡിപ്പോയുമായി ബന്ധപ്പെടാവുന്നതാണ്.

Also Read: അയോധ്യയിൽ രാമക്ഷേത്രം തുറക്കുന്നതോടെ ഇന്ത്യയിലെ സ്പിരിച്വൽ ടൂറിസം കുതിച്ചുയരും: റിപ്പോർട്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button