KeralaLatest NewsNews

17കാരി ഗര്‍ഭിണിയായി, സുഹൃത്തിന്റെ വീട്ടിൽ പെൺകുട്ടിയെ കൊണ്ടാക്കി അമ്മ, തർക്കം: 18കാരൻ അറസ്റ്റില്‍

പൊലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തു.

കാസര്‍കോട്: 17കാരി ഗര്‍ഭിണിയായ സംഭവത്തില്‍ സുഹൃത്തായ 18കാരൻ അറസ്റ്റില്‍. കാസര്‍കോട് കോളിച്ചാല്‍ സ്വദേശിയാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ പോക്സോ കേസ് ചുമത്തി. സൗഹൃദം നടിച്ച്‌ പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്നാണ് കേസ്.

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന് വീട്ടുകാർ അറിഞ്ഞത്. അതിനു പിന്നാലെ ഉത്തരവാദി സുഹൃത്താണെന്നു പെൺകുട്ടി വെളിപ്പെടുത്തി. തുടര്‍ന്ന് പെണ്‍കുട്ടിയേയും കൊണ്ട് അമ്മ പ്രതിയുടെ വീട്ടിലെത്തി. പെണ്‍കുട്ടിയെ ഇവിടെ നിർത്തിയ ശേഷം അമ്മ മടങ്ങിയത് തർക്കത്തിന് കാരണമായി. തുടർന്ന് പൊലീസ് എത്തുകയായിരുന്നു.

READ ALSO: ദിവസം മുഴുവൻ സജീവമായിരിക്കാൻ സഹായിക്കുന്ന ഡിറ്റോക്സ് പാനീയങ്ങൾ ഇവയാണ്

വിവരം അന്വേഷിച്ച പൊലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തു. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പ്രതിയെ അറസ്റ്റ് ചെയ്തു. ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button