KeralaLatest News

‘ജീവിതത്തിൽ മാതാപിതാക്കളുടെയും ഗുരുക്കൻമാരുടെയും കണ്ണീര് വീഴാൻ ഇടവരുത്തരുത്’- ഇത് പറഞ്ഞ് അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു

തൃശൂർ: പ്ലസ് ടു വിദ്യാർഥികളുടെ യാത്രയയപ്പ് യോഗത്തിൽ സംസാരിക്കുന്നതിനിടെ അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു. കൊരട്ടി എൽ.എഫ്.സി എച്ച് എസ് എസിലെ അധ്യാപിക രമ്യ ജോസ്(41) ആണ് പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചത്. പ്ലസ് ടു സയൻസ് ബാച്ചിലെ വിദ്യാർഥികളുടെ യാത്രയയ്പ്പ് യോഗത്തിലാണ് സംഭവം.

തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. പ്രസംഗിക്കുന്നിതിനിടെ കുഴഞ്ഞുവീണ രമ്യയെ സഹപ്രവർത്തകർ ഉടൻ തന്നെ ദേവമാത ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ‘അവസാനമായി എനിക്കിതാണ് പറയാനുള്ളത്, ഇനി തീരുമാനമെടുക്കേണ്ടവർ നിങ്ങളാണ്. ആരും തിരുത്താനുണ്ടാകില്ല. ശരിയും തെറ്റും നിങ്ങൾ തന്നെ കണ്ടെത്തണം. ജീവിതത്തിൽ മാതാപിതാക്കളുടെയും ഗുരുക്കൻമാരുടെയും കണ്ണീര് വീഴാൻ ഇടവരുത്തരുത്’- രമ്യ ജോസ് അവസാനമായി പറഞ്ഞ വാക്കുകളാണിത്.

അതേസമയം കഴിഞ്ഞ വർഷം സ്കൂളിലെ വാർഷികാഘോഷത്തിനിടെയും രമ്യ കുഴഞ്ഞുവീണിരുന്നു. അന്ന് ആശുപത്രിയിൽ എത്തിച്ച് നടത്തിയ പരിശോധനകളിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിരുന്നില്ല. സ്കൂളിലെ ഗണിതശാസ്ത്ര അധ്യാപികയാണ് രമ്യ. തൃശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിലുള്ള മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് സ്കൂളിൽ പൊതുദർശനം. തുടർന്ന് വൈകിട്ട് അഞ്ച് മണിയോടെ നെടുമ്പാശേരി അകപ്പറമ്പ് സെന്‍റ് ഗർവാസിസ് പ്രോത്താസിസ് പള്ളിയിൽ സംസ്ക്കാര ശുശ്രൂഷകൾ നടക്കും.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button