ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനം വെറുതെയായില്ല. ഇതോടെ ലോകത്തിന്റെ കണ്ണ് മുഴുവന്‍ ലക്ഷദ്വീപിലാണ്. മാലിദ്വീപ് വിവാദം കൂടി കത്തിയതിന് പിന്നാലെ ദ്വീപിലേക്കുള്ള ശ്രദ്ധ പതിന്മടങ്ങ് വര്‍ധിച്ചു.
Read Also: മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ പ്രതിപക്ഷം നീക്കം
ലക്ഷദ്വീപിലേക്ക് യാത്ര നടത്താന്‍ ആഹ്വാനം ചെയ്തുകൊണ്ട് ഇന്ത്യയില്‍ ക്യാമ്പെയിന്‍ നടക്കുകയാണ്. ബോളിവുഡ്, ക്രിക്കറ്റ് താരങ്ങള്‍ മാത്രമല്ല രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പോലും ക്യാമ്പെയിനിന്റെ ഭാഗമായിരിക്കുകയാണ്.
എന്നാല്‍, ലക്ഷദ്വീപിലെ അടിസ്ഥാന സൗകര്യങ്ങളെ കുറിച്ചാണ് ഇപ്പോള്‍ ചോദ്യമുയരുന്നത്. ഒരു അന്താരാഷ്ട്ര വിമാനത്താവളം പോലുമില്ലാത്ത കേന്ദ്രഭരണ പ്രദേശത്ത് എങ്ങനെ വിനോദ സഞ്ചാരികള്‍ നേരിട്ടെത്തുമെന്നതാണ് ഇതില്‍ പ്രധാനപ്പെട്ടത്. അഗത്തി, ബങ്കാരം പോലുള്ള ചെറു ഹെലി, വിമാനത്താവളങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് മാത്രമാണ് ഇവിടേയ്ക്ക് സര്‍വീസുള്ളത്.
ഈ വിവാദങ്ങള്‍ക്കിടയില്‍ വീണ്ടും ചര്‍ച്ചയാകുകയാണ് അഗത്തി അന്താരാഷ്ട്ര അത്യാധുനിക വിമാനത്താവള പദ്ധതി. ലക്ഷദ്വീപിനെ അന്താരാഷ്ട്ര ടൂറിസം ഡെസ്റ്റിനേഷനാക്കി ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ അഗത്തി അത്യാധുനിക വിമാനത്താവള പദ്ധതി ആരംഭിച്ചത്. 2018ല്‍ ആരംഭിച്ച ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
2018 സെപ്റ്റംബറില്‍ ചേര്‍ന്ന പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ബോര്‍ഡിന്റെ യോഗത്തിലാണ് അഗത്തി വിമാനത്താവളത്തെ വികസിപ്പിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. എടിആര്‍-72 വിഭാഗത്തില്‍പ്പെട്ട വിമാനങ്ങള്‍ വരെ ലാന്‍ഡ് ചെയ്യിക്കാന്‍ സാധിക്കുന്ന തരത്തിലാണ് ദ്വീപിലെ വിമാനത്താവളത്തെ
സജ്ജീകരിക്കുന്നത്..
2026 മാര്‍ച്ച് 31ഓടെ അത്യാധുനിക വിമാനത്താവളം പ്രവര്‍ത്തന സജ്ജമാകുമെന്നാണ് വിവരം. ഐലന്‍ഡ് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ലക്ഷദ്വീപിലേക്ക് കേന്ദ്രം ശ്രദ്ധ ചെലുത്തുന്ന സാഹചര്യത്തില്‍ പദ്ധതി വേഗത്തില്‍ യാഥാര്‍ത്ഥ്യമാകുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രി ദ്വീപ് സന്ദര്‍ശിച്ചതിന് പിന്നാലെ ലക്ഷദ്വീപിനെ കുറിച്ച് തിരയുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വന്‍വര്‍ധന സംഭവിച്ചതായി കഴിഞ്ഞദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
Post Your Comments