ന്യൂഡല്‍ഹി: മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ പ്രതിപക്ഷം നീക്കം തുടങ്ങി. പാര്‍ലമെന്ററി ന്യൂനപക്ഷ നേതാവ് അലി അസിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മുയിസുവിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കാന്‍ സഹായിക്കണമെന്ന് അദ്ദേഹം മാലിദ്വീപ് നേതാക്കളോട് അഭ്യര്‍ത്ഥിച്ചു.
Read Also: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം: 5 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു, ജാഗ്രതാ നിർദ്ദേശം
മാലിദ്വീപിന്റെ വിദേശനയത്തിന്റെ സ്ഥിരത നിലനിര്‍ത്താന്‍ മാലിദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടി (എംഡിപി) പ്രതിജ്ഞാബദ്ധമാണെന്ന് അലി അസിം പറഞ്ഞു. ഒരു അയല്‍രാജ്യത്തെയും ഒറ്റപ്പെടുത്താന്‍ ഞങ്ങള്‍ അനുവദിക്കില്ല. പ്രസിഡന്റ് മുയിസുവിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ ഉന്നത നേതാക്കളുമായുള്ള കൂടിയാലോചനകള്‍ പുരോഗമിക്കുകയാണെന്ന് അലി അസിം വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുള്ള മാലിദ്വീപ് മന്ത്രിമാരുടെ പരാമര്‍ശത്തെ കടുത്ത ഭാഷയിലാണ് മാലിദ്വീപ് മുന്‍ പ്രതിരോധ മന്ത്രി വിമര്‍ശിച്ചത്. അനുചിതമായ പരാമര്‍ശങ്ങള്‍ മാലിദ്വീപ് സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണമില്ലായ്മയെയാണ് കാണിക്കുന്നതെന്ന് മരിയ അഹമ്മദ് ദീദി പറഞ്ഞു. പ്രതിരോധ മേഖലയിലുള്‍പ്പെടെ ഇന്ത്യ നല്‍കുന്ന സഹായങ്ങള്‍ വിസ്മരിക്കാനാകില്ലെന്നും, മാലിദ്വീപിന്റെ വിശ്വസനീയമായ സഖ്യകക്ഷിയാണ് ഇന്ത്യയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments