ലക്‌നൗ : അയോദ്ധ്യ ശ്രീരാമക്ഷേത്രത്തില്‍ സ്ഥാപിച്ച സ്വര്‍ണ്ണവാതിലുകളുടെ ചിത്രം ആദ്യമായി പുറത്തുവിട്ടു. ഹൈദരാബാദിലെ അനുരാധ ടിംബര്‍ ഇന്റര്‍നാഷണല്‍ കമ്പനിയാണ് ഈ വാതിലുകള്‍ നിര്‍മ്മിച്ചത്.
Read Also: രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല: ജനുവരി 22 വരെ റിമാൻഡിൽ
വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഈ ജോലി പൂര്‍ത്തിയാക്കിയെന്ന് കമ്പനിയുടെ ഉടമ ശരദ് ബാബു പറഞ്ഞു. നാഗര ശൈലിയിലാണ് ഈ വാതിലുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. കരകൗശല വിദഗ്ധര്‍ വളരെ കൃത്യമായ രീതിയില്‍ തടിയില്‍ ചിത്രങ്ങളും ഇതില്‍ കൊത്തിവച്ചിട്ടുണ്ട് .
രാമക്ഷേത്രത്തില്‍ സ്ഥാപിക്കുന്നതിനായി സ്വര്‍ണ്ണം പതിച്ച 14 വാതിലുകള്‍ അയോദ്ധ്യയില്‍ എത്തിച്ചു. ഈ വാതിലുകള്‍ ജനുവരി 15 മുതല്‍ സ്ഥാപിക്കും . ക്ഷേത്രത്തിന്റെ വാതിലുകള്‍ക്കുള്ള തടി മഹാരാഷ്ട്രയില്‍ നിന്നാണ് കൊണ്ടുവന്നത്. ഇതിനായി പ്രത്യേകതരം തേക്ക് ശേഖരിച്ചിരുന്നു . അടുത്ത 1000 വര്‍ഷത്തേക്ക് നശിക്കാത്ത തരത്തിലാണ് വാതിലുകള്‍ നിര്‍മ്മിച്ചിരിക്കുന്നതെന്ന് കമ്പനി സാക്ഷ്യപ്പെടുത്തുന്നു.
Leave a Comment