തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ട്വന്റി 20 സമ്മാനഘടനയുള്ള 2023-24ലെ ക്രിസ്മസ് -ന്യൂ ഇയര്‍ ബംപര്‍ ടിക്കറ്റ് വില്‍പ്പന റെക്കോര്‍ഡിലേക്ക് . ജനുവരി 24ന് ഉച്ചയ്ക്ക് രണ്ടിനാണ് നറുക്കെടുപ്പ്. മുന്‍ വര്‍ഷത്തെക്കാള്‍ ഏഴര ലക്ഷം അധികം ടിക്കറ്റുകളാണ് ഇന്നലെ വൈകുന്നേരം വരെയുള്ള കണക്കനുസരിച്ച് വിറ്റുപോയത്.
Read Also: പാകിസ്ഥാനിലെ വാക്സിനേഷന് കേന്ദ്രത്തില്‍ വന്‍ ബോംബ് സ്ഫോടനം, 6 പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു
27,40,750 ടിക്കറ്റുകള്‍ ഇതിനോടകം പൊതുജനങ്ങളിലേക്ക് എത്തിക്കഴിഞ്ഞു. 2,59,250 ടിക്കറ്റുകള്‍ മാത്രമാണ് ഇനി വില്‍പ്പനയ്ക്കായി ബാക്കിയുള്ളത്.
നിലവില്‍ ടിക്കറ്റ് വില്‍പ്പനയില്‍ ഒന്നാം സ്ഥാനം പാലക്കാടിനാണ്. രണ്ടും മൂന്നും സ്ഥാനങ്ങളുമായി എറണാകുളവും തൃശൂരും ഏകദേശം ഒപ്പത്തിനൊപ്പം മുന്നേറുന്നു.
മുന്‍ വര്‍ഷം 16 കോടി രൂപയായിരുന്ന ഒന്നാം സമ്മാനത്തിന്റെ സ്ഥാനത്ത് ഇക്കുറി പത്തു സീരീസുകളിലെ ടിക്കറ്റുകളില്‍ ഒന്നാം സമ്മാനമായി നല്‍കുന്നത് 20 കോടി രൂപയാണ്.
രണ്ടാം സമ്മാനവും 20 കോടി തന്നെ. 20 പേര്‍ക്ക് ഒരു കോടി വീതം ലഭിക്കും. 30 പേര്‍ക്ക് 10 ലക്ഷം രൂപ വീതം നല്കുന്ന മൂന്നാം സമ്മാനവും (ആകെ മൂന്നു കോടി- ഓരോ സീരീസുകളിലും മൂന്ന് സമ്മാനം), 20 പേര്‍ക്ക് മൂന്നുലക്ഷം രൂപ വീതം നല്കുന്ന നാലാം സമ്മാനവും (ആകെ അറുപതു ലക്ഷം- ഓരോ സീരീസുകളിലും രണ്ട് സമ്മാനം), 20 പേര്‍ക്ക് രണ്ടു ലക്ഷം രൂപ വീതം നല്കുന്ന അഞ്ചാം സമ്മാനവും (ആകെ നാല്പതു ലക്ഷം- ഓരോ സീരീസുകളിലും രണ്ട് സമ്മാനം) മുതല്‍ അവസാന നാലക്കത്തിന് 400 രൂപ ഉറപ്പാക്കുന്ന സമ്മാനങ്ങളും നിശ്ചയിച്ചിട്ടുണ്ട്.
Post Your Comments