ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ പോളിയോ വാക്സിനേഷന്‍ നടക്കുന്നതിനിടെ വന്‍ ബോംബ് സ്ഫോടനം. സ്‌ഫോടനത്തില്‍ 6 പോലീസുകാര്‍ കൊല്ലപ്പെട്ടു, 24 പേരോളം പേര്‍ക്ക് പരിക്കേറ്റു. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
Read Also: ലക്ഷദ്വീപ് അടിമുടി മാറുന്നു, 1524 കോടി രൂപയുടെ പദ്ധതിയുമായി കേന്ദ്രം
അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയോടു ചേര്‍ന്നുള്ള ഖൈബര്‍ പക്ത്വാ പ്രവശ്യയോട് ചേര്‍ന്നുള്ള ബാജാപ്പൂരിലായിരുന്നു സ്ഫോടനം. ഗുരുതരമായി പരിക്കേറ്റ 5 പേരെ തെക്കന്‍ പ്രവിശ്യ തലസ്ഥാനമായ പെഷവാറിലേക്ക് വിദഗ്ദ ചികിത്സക്കായി കൊണ്ടുപോയി. മറ്റുള്ളവരെ ബാജാപ്പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അടുത്തിടെ പാകിസ്ഥാനിലെ മതപണ്ഡിതന്‍ വാക്സിനില്‍ മദ്യത്തിന്റെയും പന്നിയുടെയും അംശങ്ങള്‍ ഉണ്ടെന്ന് വ്യാജപ്രചാരണം
നടത്തിയിരുന്നു. ഇതിന് ശേഷമാണ് വാക്സിന്‍ ഡ്രൈവിനിടെ മേഖലകളില്‍ തുടര്‍ച്ചയായ ആക്രമണങ്ങള്‍ നടക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. വാക്സിനേഷന്‍ നടക്കുന്നിടങ്ങളില്‍ തെഹരീക്കി താലിബാന്റെ നേതൃത്വത്തില്‍ തുടര്‍ച്ചയായി സ്ഫോടനങ്ങള്‍ നടത്തിയിരുന്നു.
Post Your Comments