Latest NewsKeralaIndia

വിവാഹ വാഗ്ദാനം നൽകി നിരന്തരം ലൈംഗിക ബന്ധം, മറ്റൊരു വിവാഹത്തിനൊരുങ്ങിയ യുവാവിനെ തേടി വേദിയിൽ പോലീസുമായെത്തി കാമുകി

വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ച കോഴിക്കോട് സ്വദേശിയായ യുവാവിന് ബെം​ഗളുരുവിൽ എഞ്ചിനീയറായ യുവതി നൽകിയത് എട്ടിന്റെ പണി. പന്തീരങ്കാവ് സ്വദേശിയായ അ​ക്ഷയ് മറ്റൊരു യുവതിയെ വിവാഹം കഴിക്കുന്നതറിഞ്ഞ് പൊലീസുമായി യുവതി വിവാഹ വേദിയിൽ എത്തുകയായിരുന്നു.

ഉള്ളാൾ പൊലീസ് സ്റ്റേഷൻ പരിധിയിലെ കോട്ടേക്കാർ ബീരിയയിലാണ് അക്ഷയുടെ വിവാഹ ചടങ്ങുകൾ തീരുമാനിച്ചിരുന്നത്. പരാതിക്കാരിയായ യുവതി പൊലീസുമായി എത്തിയതോടെ അക്ഷയ് കാറിൽ കയറി സ്ഥലംവിടുകയായിരുന്നു. താലികെട്ട് ഇതിനിടെ കഴിഞ്ഞിരുന്നെങ്കിലും സംഭവം അറിഞ്ഞ നവവധു വിവാഹത്തിൽ നിന്നും പിന്മാറുകയും ചെയ്തു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:

മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട മലയാളി യുവാവും മംഗളൂരു സ്വദേശിനിയായ യുവതിയും വിവാഹം കഴിക്കാൻ തീരുമാനിച്ചു. ബന്ധുക്കളുടെ അനുവാദത്തോടെ വിവാഹം നിശ്ചയിച്ചു. ഇതിനിടെയാണ് വിവാഹം മുടക്കാനായി മുൻ കാമുകിയായ മൈസൂരു സ്വദേശിനി പൊലീസിനൊപ്പം എത്തുന്നുവെന്ന വിവരം യുവാവിന് ലഭിച്ചത്.

മുൻ കാമുകി നൽകിയ പീഡനപരാതിയിൽ പൊലീസ് തന്നെ അറസ്റ്റ് ചെയ്യുമെന്നു യുവാവ് മനസിലാക്കി. ഇതോടെ മുഹൂർത്തത്തിന് മുൻപ് കതിർമണ്ഡപത്തിലെത്തി വധുവിനെ താലി കെട്ടി വിവാഹം ചെയ്തു. അൽപസമയത്തിനുള്ളിൽ മുൻ കാമുകി പൊലീസിനൊപ്പം സ്ഥലത്തെത്തി. ഇതോടെ യുവാവ് കാറിൽ കയറി രക്ഷപ്പെടുകയായിരുന്നു. പൊലീസ് വിവരങ്ങൾ അറിയിച്ചതോടെ വിവാഹത്തിൽ നിന്ന് പിൻമാറുകയാണെന്ന് വധും കുടുംബവും അറിയിച്ചു.

തന്നെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നും ലക്ഷക്കണക്കിന് രൂപ യുവാവ് കൈവശപ്പെടുത്തിയെന്നും മൈസൂരു സ്വദേശിനി പറഞ്ഞു. കോഴിക്കോട് പന്തീരങ്കാവിലെ ഫ്‌ളാറ്റിൽ വച്ച് യുവാവ് തന്നെ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി.

മാട്രിമോണിയൽ സൈറ്റ് വഴി തന്നെയാണ് ബംഗളൂരുവിൽ എഞ്ചിനീയറായ മൈസൂരു സ്വദേശിനിയെയും യുവാവ് പരിചയപ്പെട്ടത്. പ്രണയം നടിച്ച് നിരവധി തവണ പന്തീരങ്കാവിലെ ഫ്‌ളാറ്റിൽ വച്ച് പീഡിപ്പിച്ചു. 19 ലക്ഷം രൂപയും സ്വർണവും തട്ടിയെടുത്തു. പണം തിരികെ ചോദിച്ചപ്പോൾ നഗ്‌ന വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും മൈസൂരു സ്വദേശിനിയുടെ പരാതിയിൽ പറയുന്നു.

ലഹരിക്ക് അടിമയായ യുവാവ് ശാരീരകമായി ഉപദ്രവിച്ചിട്ടുണ്ടെന്നും ഗർഭം നിർബന്ധിപ്പിച്ച് അലസിപ്പിച്ചുവെന്നും പരാതിയിലുണ്ട്. യുവതിയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ചതായി പന്തീരങ്കാവ് പൊലീസ് കഴിഞ്ഞദിവസം അറിയിച്ചിരുന്നു. യുവാവിന്റെ മുൻകൂർ ജാമ്യാപേക്ഷയും കോടതി തളളിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button