സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങും! ഇഞ്ചോടിഞ്ച് പോരാട്ടവുമായി കോഴിക്കോടും കണ്ണൂരും

പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും

കൊല്ലം: 62-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങും. സ്വർണക്കപ്പിനായി ജില്ലകൾ തമ്മിൽ വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. പോയിന്റ് നില അനുസരിച്ച്, കോഴിക്കോട് ജില്ലയാണ് മുന്നിൽ. കണ്ണൂരാണ് രണ്ടാം സ്ഥാനത്ത് തുടരുന്നത്. ഒപ്പത്തിനൊപ്പം പാലക്കാട് ജില്ലയും ഉണ്ട്. കഴിഞ്ഞ വർഷത്തെ കിരീട ജേതാക്കൾ കോഴിക്കോട് ആയിരുന്നു.

10 വേദികളിലായി ഇനി 10 ഇനങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. 228 ഇനങ്ങളുടെ ഫലം അറിയുമ്പോൾ 896 പോയിന്റുമായാണ് നിലവിലെ ചാമ്പ്യന്മാർ മുന്നിട്ട് നിൽക്കുന്നത്. തൊട്ടുപിന്നാലെ 892 പോയിന്റുമായി കണ്ണൂരും, 888 പോയിന്റുമായി പാലക്കാടും ഉണ്ട്. രാവിലെ 9:30 മുതൽ മത്സരങ്ങൾ ആരംഭിക്കുന്നതാണ്. തുടർന്ന് ഉച്ചയോടെ മുഴുവൻ മത്സരങ്ങളും അവസാനിക്കും.

Also Read: ഇ-സിം സേവനം നൽകുന്ന ഈ ആപ്പുകൾ ഇനി വേണ്ട! കർശന നിർദ്ദേശവുമായി കേന്ദ്രസർക്കാർ

വൈകിട്ട് 4: 30-നാണ് സമാപന സമ്മേളനം. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.എൻ ബാലഗോപാൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സിനിമാതാരം മമ്മൂട്ടി മുഖ്യാതിഥിയാകും. മന്ത്രി വി.ശിവൻകുട്ടി പ്രതിഭകളെ ആദരിക്കുന്നതാണ്.

Share
Leave a Comment