തിരുവനന്തപുരം: സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കി വീണ്ടും കേന്ദ്ര സര്‍ക്കാര്‍. അവസാനപാദ കടമെടുപ്പ് പരിധിയില്‍ 5600 കോടി രൂപ കേന്ദ്രം വെട്ടിച്ചുരുക്കി. ഇതോടെ ക്ഷേമ പെന്‍ഷന്‍ വിതരണമടക്കമുള്ള വര്‍ഷാന്ത്യ ചെലവുകളിലും വലിയ പ്രതിസന്ധിയായിരിക്കും സര്‍ക്കാര്‍ നേരിടേണ്ടിവരുക. സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കം മുതല്‍ ഡിസംബര്‍ വരെ മൂന്ന് പാദങ്ങളിലെ തുക ഒരുമിച്ചും, ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള തുക പിന്നീടും എന്ന നിലയിലാണ് കടമെടുപ്പിന് കേന്ദ്രം അനുമതി നല്‍കുന്നത്. ഈ വര്‍ഷം ആകെ 45,689.61 കോടി കേരളത്തിന് കടമെടുക്കാമെന്നായിരുന്നു കേന്ദ്രത്തിന്റെ കണക്ക്. ഡിസംബര്‍ വരെ പൊതു വിപണിയില്‍നിന്ന് 23,852 കോടി രൂപ സമാഹരിക്കാന്‍ കേന്ദ്രത്തിന്റെ അനുമതിയും കിട്ടിയിരുന്നു.
Read Also: ബിഎസ്എൻഎൽ 4ജി ഈ വർഷം അവതരിപ്പിച്ചേക്കും! ആദ്യം എത്തുക ഉത്തരേന്ത്യയിൽ
അവസാന പാദത്തില്‍ കേരളം 7437.61 കോടിയാണ് കേന്ദ്രത്തോടെ ആവശ്യപ്പെട്ടത്. എന്നാല്‍, 1838 കോടി മാത്രമാണ് കേന്ദ്രം അനുവദിച്ചത്. പിഎഫും ട്രഷറി നിക്ഷേപങ്ങളും അടങ്ങുന്ന പബ്ലിക്ക് അക്കൗണ്ടിലെ പണം സംസ്ഥാനത്തിന്റെ കടപരിധിയില്‍ ഉള്‍പ്പെടുത്തിയതിനൊപ്പം തൊട്ട് തലേ വര്‍ഷത്തെ കണക്ക് നോക്കി കടപരിധി നിശ്ചയിക്കുന്നതിന് പകരം മൂന്ന് വര്‍ഷത്തെ ശരാശരി കണക്കാക്കിയതാണ് സംസ്ഥാനത്തിന് തിരിച്ചടിയായത്.
സാമ്പത്തിക പ്രതിസന്ധിക്കിടെ 5600 കോടിയുടെ അപ്രതീക്ഷിത കുറവ് കൂടി വന്നതോടെ വര്‍ഷാവസാന ചെലവുകള്‍ അവതാളത്തിലാകുന്ന സ്ഥിതിയാണുള്ളത്.
Post Your Comments