ബെംഗളൂരു: ലോറി ഡ്രൈവര്‍മാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. കര്‍ണാടകയിലെ ലോറി ഡ്രൈവര്‍മാരാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ജനുവരി 17 മുതല്‍ സംസ്ഥാനത്തുടനീളം ഡ്രൈവര്‍മാര്‍ പണിമുടക്കുമെന്ന് ഫെഡറേഷന് ഓഫ് കര്‍ണാടക ലോറി ഓണേഴ്സ് അസോസിയേഷനും അറിയിച്ചു. ഭാരതീയ ന്യായ് സന്ഹിത (ബിഎന്‍എസ്) പ്രകാരം ഹിറ്റ് ആന്‍ഡ് റണ്‍ കേസുകള്‍ക്കുള്ള കര്‍ശന നിയമങ്ങളില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.
Read Also: ചരക്കുനീക്കത്തിലൂടെ നേടിയത് ലക്ഷങ്ങളുടെ വരുമാനം! കണക്കുകൾ പുറത്തുവിട്ട് പാലക്കാട് റെയിൽവേ ഡിവിഷൻ
‘കേന്ദ്ര തീരുമാനം ഏകപക്ഷീയമാണ്. തിടുക്കപ്പെട്ടുള്ള തീരുമാനത്തിലെത്തുന്നതിന് മുമ്പ് തങ്ങളോട് കൂടിയാലോചന നടത്തിയില്ല. സംസ്ഥാനത്തെ മുഴുവന്‍ ട്രക്ക് ഡ്രൈവര്‍മാരും പണിമുടക്കില്‍ സഹകരിക്കും. ജനുവരി 17 മുതല്‍ ഒരു ലോറിയും നിരത്തിലിറങ്ങില്ല’, – ഫെഡറേഷന് ഓഫ് കര്‍ണാടക ലോറി ഓണേഴ്സ് അസോസിയേഷന് പ്രസിഡന്റ് സി. നവീന്‍ റെഡ്ഡി പറഞ്ഞു.
Post Your Comments