
കല്പറ്റ: വയനാട് വെള്ളാരംകുന്നില്‍ കെ.എസ്.ആര്‍.ടി.സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു. സംഭവത്തിൽ 22 പേര്‍ക്ക് പരിക്ക്. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്.
ഇന്ന് വൈകിട്ട് നാലരയോടെയായിരുന്നു അപകടം. കല്പറ്റയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട ബസ് ദേശീയപാതയ്ക്ക് സമീപത്ത് ഹോം സ്റ്റേയുടെ മുറ്റത്തേക്ക് മറിയുകയായിരുന്നു.
പരിക്കേറ്റവരെ കല്പറ്റയിലെ വിവിധ ആശുപത്രികളിലും മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Post Your Comments