KeralaLatest NewsNews

കേരളം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കെ കേരളീയത്തിന് പൊടിച്ചത് കോടികള്‍

തിരുവനന്തപുരം: കേരളം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കെ കേരളീയത്തിന് പൊടിച്ചത് കോടികളെന്ന് റിപ്പോര്‍ട്ട്.
കേരളീയം പരിപാടിയുടെ ഭാഗമായി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന കലാപരിപാടികള്‍ക്ക് മാത്രം സംസ്ഥാന സര്‍ക്കാര്‍ ചെലവാക്കിയത് ഒരു കോടി 55 ലക്ഷം രൂപയാണ്. ഏഴ് കലാപരിപാടികള്‍ക്ക് മാത്രമുള്ള ചെലവാണിത്. കേരളീയം തീര്‍ന്ന് രണ്ട് മാസം പിന്നിട്ടിട്ടും സ്‌പോണ്‍സര്‍മാരുടെ വിശദാംശങ്ങള്‍ ഇതുവരെ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല.

Read Also: ഹോളിവുഡ് നടൻ ക്രിസ്റ്റ്യൻ ഒലിവറും രണ്ട് പെൺമക്കളും വിമാനാപകടത്തിൽ മരിച്ചു

കേരളത്തിന്റെ വികസന നേട്ടങ്ങള്‍ ലോക ശ്രദ്ധയിലേക്ക് എത്തിക്കാനാണ് സര്‍ക്കാര്‍ കേരളീയം പരിപാടി നടത്തിയത്. ഉദ്ഘാടന സമാപന സമ്മേളനങ്ങള്‍ നടന്ന സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ വേദിയില്‍ ഏഴ് ദിവസവും കലാപരിപാടികളുണ്ടായിരുന്നു. ആദ്യ ദിനം ശോഭനയുടെ നൃത്തം, എട്ട് ലക്ഷം രൂപയാണ് ഇതിന് നല്‍കിയത്. രണ്ടാം ദിനം മുകേഷ് എംഎല്‍എയും ജിഎസ് പ്രദീപും ചേര്‍ന്ന് സംഘടിപ്പിച്ച സ്‌പെഷ്യല്‍ ഷോ, സര്‍ക്കാര്‍ കണക്കില്‍ നല്‍കിയത് 8,30,000 രൂപ. മുരുകന്‍ കാട്ടാക്കടയും സംഘവും അവതരിപ്പിച്ച മാ ഷോ ആയിരുന്നു മൂന്നാംദിനം. കവിതകള്‍ കോര്‍ത്തിണക്കി കാവ്യ 23 എന്ന പേരില്‍ നടത്തിയ പരിപാടിക്ക് ചെലവ് 40,5000 രൂപയാണ്. അഞ്ചാം ദിനം കെ.എസ് ചിത്രയുടെ ഗാനമേള, സര്‍ക്കാര്‍ നല്‍കിയത് 2,05,000 രൂപ, കലാമണ്ഡലം കലാകാരന്‍മാരുടെ
ഫ്യൂഷന്‍ ഷോയ്ക്ക്‌ 3,80,000.

സ്റ്റീഫന്‍ ദേവസിയും മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയും ചേര്‍ന്നൊരുക്കിയ പരിപാടിക്ക് 119000 രൂപയാണ് സാംസ്‌കാരിക വകുപ്പ് നല്‍കിയത്. ഏറ്റവും അവസാനം നടന്നതും ഏറ്റവും അധികം തുക വകയിരുത്തിയതും എം. ജയചന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന ജയം ഷോ ആണ്. സമാപന ദിവസം നടന്ന പരിപാടിക്ക് 990000 രൂപയാണ് അനുവദിച്ചിട്ടുള്ളത്. സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ ഒരു വേദിയില്‍ നടന്ന ഏഴ് പരിപാടികളുടെ മാത്രം വിശദാംശങ്ങളാണിത്. പരമാവധി തുക സ്‌പോണ്‍സര്‍മാരെ കണ്ടെത്തി സംഘടിപ്പിക്കുമെന്നായിരുന്നു സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍ പരിപാടികള്‍ സംഘടിപ്പിച്ചത് ഏതൊക്കെ സ്‌പോണ്‍സര്‍മാരെന്നോ ഇതിന് ചെലവഴിച്ച തുക എത്രയെന്നോ സര്‍ക്കാര്‍ ഇപ്പോഴും പുറത്തുവിട്ടിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button