മിഡ് റേഞ്ച് സെഗ്മെന്റിലെ സ്മാർട്ട്ഫോൺ നിരയിലേക്ക് ഇടം പിടിക്കാൻ റെഡ്മിയുടെ പുതിയൊരു ഹാൻഡ്സെറ്റ് കൂടി എത്തുന്നു. ഇത്തവണ ഷവോമി റെഡ്മി നോട്ട് 13 പ്രോ ആണ് കമ്പനി വിപണിയിൽ എത്തിക്കുന്നത്. ആകർഷകമായ ഫീച്ചറും, സ്റ്റൈലിഷ് ലുക്കുമുള്ള ഷവോമി റെഡ്മി നോട്ട് 13 പ്രോ ഡിസംബറിൽ ലോഞ്ച് ചെയ്തേക്കുമെന്നാണ് സൂചന. ഈ സ്മാർട്ട്ഫോണുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാം.
6.67 ഇഞ്ച് ഒഎൽഇഡി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 120 ഹെർട്സ് റിഫ്രഷ് റേറ്റ് ലഭ്യമാണ്. ക്വാൽകം സ്നാപ്ഡ്രാഗൺ 7എസ് ജെൻ 2 പ്രോസസറാണ് കരുത്ത് പകരുന്നത്. ആൻഡ്രോയിഡ് 13 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. 200 മെഗാപിക്സൽ, 8 മെഗാപിക്സൽ, 2 മെഗാപിക്സൽ ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് പിന്നിൽ നൽകിയിട്ടുള്ളത്. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ. 67W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,100 എംഎഎച്ച് ലിഥിയം പോളിമർ ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യുന്നുണ്ട്. 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജിൽ എത്തുന്ന ഷവോമി റെഡ്മി നോട്ട് 13 പ്രോ സ്മാർട്ട്ഫോണുകൾക്ക് 17,390 രൂപ പ്രതീക്ഷിക്കാവുന്നതാണ്.
Also Read: ചാറ്റുകൾ മാത്രമല്ല, ഇനി മെസേജും പിൻ ചെയ്യാം! പുതിയ അപ്ഡേറ്റുമായി വാട്സ്ആപ്പ് എത്തുന്നു
Post Your Comments